ഗസ്സ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഒ.ഐ.സി
text_fieldsജിദ്ദ: ഗസ്സയിലെ വെടിനിർത്തൽ അവസാനിപ്പിക്കുന്നതിനും സമാധാനത്തിനും വഴിയൊരുക്കുന്ന പ്രഖ്യാപനത്തെ ഓർഗനൈ സേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷൻ (ഒ.ഐ.സി) സ്വാഗതം ചെയ്തു.
ഇസ്രായേൽ ആക്രമണം സ്ഥിരവും സമഗ്രവുമായി അവസാനിപ്പിക്കുന്നതിനും, കുടിയിറക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നതിനും, ഇസ്രായേലി അധിനിവേശ സേനയെ പിൻവലിക്കുന്നതിനും, തടസ്സമില്ലാതെ മതിയായ മാനുഷിക സഹായം എത്തിക്കുന്നതിനും, ഗസ്സ മുനമ്പിന്റെ പുനർനിർമ്മാണം ആരംഭിക്കുന്നതിനും ഈ നീക്കം വഴിവെക്കുമെന്ന് ഒ.ഐ.സി പ്രസ്താവനയിൽ പറഞ്ഞു.
വെടിനിർത്തൽ കരാറിൽ മധ്യസ്ഥത വഹിക്കുന്ന എല്ലാ മധ്യസ്ഥരും നടത്തിയ ശ്രമങ്ങളെയും ഒ.ഐ.സി അഭിനന്ദിച്ചു. ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് നീതിയും സമാധാനവും കൈവരിക്കുന്നതിന് ഈ ശ്രമങ്ങൾ തുടരേണ്ടതിന്റെ ആവശ്യകത, 1967 ജൂൺ 4 ന് കിഴക്കൻ ജറുസലേം തലസ്ഥാനമായി അതിർത്തിക ളിൽ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്ന ശ്രമത്തിന്റെ തുടർച്ചയാണിതെന്നും ഊന്നിപ്പറഞ്ഞു.
ഫലസ്തീൻ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാ ക്കലും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം പുറപ്പെടുവിച്ച അന്താരാഷ്ട്ര നിയമസാധുത, അറബ് സമാധാന സംരംഭം, ന്യൂയോർക്ക് പ്രഖ്യാപനം, അതിന്റെ അനുബന്ധങ്ങൾ എന്നിവയുടെ പ്രസക്തമായ പ്രമേയങ്ങൾക്ക് അനുസൃതമായി പ്രതീക്ഷാർഹമായ മുന്നേറ്റം ഉണ്ടാകുമെന്ന പ്രത്യാശയും ഒ.ഐ.സി പ്രസ്താവനയിൽ എടുത്തുകാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

