സുഡാനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഒ.ഐ.സി അടിയന്തര യോഗം ഇന്ന്
text_fieldsജിദ്ദ: സുഡാനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഒ.ഐ.സി അടിയന്തര യോഗം ഇന്ന് (ബുധൻ) ചേരും. സൗദി അറേബ്യയുടെ അഭ്യർഥന പ്രകാരമാണ് ബുധനാഴ്ച എക്സിക്യൂട്ടിവ് കമ്മിറ്റി അടിയന്തര യോഗം വിളിച്ചുകൂട്ടിയതെന്ന് ഒ.ഐ.സി വ്യക്തമാക്കി. സുഡാനിൽ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ഒ.ഐ.സിയുടെ താൽപര്യവും ശ്രദ്ധയും പ്രതിഫലിക്കുന്നതാണ് സുഡാനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനുള്ള അടിയന്തര യോഗമെന്ന് സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹീം ത്വാഹ പറഞ്ഞു. സുഡാൻ ജനതയുടെയും ഭരണകൂടത്തിന്റെയും സുരക്ഷക്കും അവിടെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചർച്ചകളിലേക്കും രാഷ്ട്രീയ നടപടികളിലേക്കും മടങ്ങേണ്ടതുണ്ടെന്നും ഒ.ഐ.സി സെക്രട്ടറി ജനറൽ പറഞ്ഞു.