ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി റിപ്പബ്ലിക് ദിനം ആചരിച്ചു
text_fieldsഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരിപാടിയിൽ ഹക്കീം പാറക്കൽ സംസാരിക്കുന്നു
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൻ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം ആചരിച്ചു.
ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്ലോബൽ കമ്മിറ്റി അംഗം സി.എം. അഹ്മദ് സന്ദേശം നൽകി. റീജനൽ കമ്മിറ്റി ഭാരവാഹികൾ, എക്സിക്യുട്ടീവ് അംഗങ്ങൾ, നാഷനൽ, ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ, ജില്ല, ഏരിയ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും ട്രഷറർ ശരീഫ് അറക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

