യമന്റെ ഐക്യത്തിന് പൂർണ പിന്തുണയുമായി ഒ.ഐ.സിയും
text_fieldsജിദ്ദ: യമനിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്ലാമിക് സഹകരണ സംഘടന (ഒ.ഐ.സി) സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ രംഗത്തെത്തി. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യമൻ സർക്കാറിനും പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിലിനും അദ്ദേഹം പൂർണ പിന്തുണ അറിയിച്ചു.
യമന്റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന സൗത്ത് ട്രാൻസിഷനൽ കൗൺസിലിന്റെ (എസ്.ടി.സി) നടപടികളെ അദ്ദേഹം അപലപിക്കുകയും ഇത്തരം നീക്കങ്ങൾ സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
യു.എ.ഇ സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത അദ്ദേഹം, സൗദി അറേബ്യയുടെ സുരക്ഷയും പരമാധികാരവും ഇസ്ലാമിക ലോകത്തിന് അവിഭാജ്യമാണെന്നും അതിന് നേരെയുള്ള ഏത് ഭീഷണിയും ചുവപ്പുരേഖ മറികടക്കുന്നതിന് തുല്യമാണെന്നും വ്യക്തമാക്കി. സമാധാനപരമായ ചർച്ചകളിലൂടെയും രാഷ്ട്രീയ നയതന്ത്രങ്ങളിലൂടെയും യമൻ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

