Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി...

ഒ.​ഐ.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗം സ​മാ​പി​ച്ചു

text_fields
bookmark_border
ഒ.​ഐ.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗം സ​മാ​പി​ച്ചു
cancel
camera_alt

ജിദ്ദയിൽ ന​ട​ന്ന ഒ.​ഐ.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗം

ജി​ദ്ദ: ഫ​ല​സ്തീ​ൻ ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​നും വെ​സ്റ്റ് ബാ​ങ്കി​ലെ ജ​ന​സം​ഖ്യാ​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ൾ അ​ട്ടി​മ​റി​ക്കാ​നു​മു​ള്ള ഇ​സ്രാ​യേ​ലി​​ന്റെ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ക​ടു​ത്ത നി​ല​പാ​ടു​മാ​യി ഒ.​ഐ.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം ജി​ദ്ദ​യി​ൽ സ​മാ​പി​ച്ചു. അ​ധി​നി​വേ​ശ ശ​ക്തി​യാ​യ ഇ​സ്രാ​യേ​ലി​​ന്റെ നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ളെ ചെ​റു​ക്കാ​ൻ ന​യ​ത​ന്ത്ര, സാ​മ്പ​ത്തി​ക, വ്യാ​പാ​ര, സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ൾ വി​ച്ഛേ​ദി​ക്കാ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളോ​ട് യോ​ഗം ആ​ഹ്വാ​നം ചെ​യ്തു.

ഗ​സ്സ​യി​ൽ ഉ​ട​ന​ടി സു​സ്ഥി​ര​മാ​യ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പി​ലാ​ക്കു​ക, ഇ​സ്രാ​യേ​ൽ സൈ​ന്യം പൂ​ർ​ണ​മാ​യും പി​ന്മാ​റു​ക, പ​ലാ​യ​നം ചെ​യ്ത​വ​ർ​ക്ക് സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ഒ.​ഐ.​സി ആ​വ​ശ്യ​പ്പെ​ട്ടു. ഫ​ല​സ്തീ​ൻ മ​ണ്ണ് ഇ​സ്രാ​യേ​ലി​നോ​ട് കൂ​ട്ടി​ച്ചേ​ർ​ക്കാ​നു​ള്ള ഏ​ത് നീ​ക്ക​വും യു​ദ്ധ​ക്കു​റ്റ​മാ​യി ക​ണ​ക്കാ​ക്കും. 1967ലെ ​അ​തി​ർ​ത്തി​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി അ​ൽ-​ഖു​ദ്‌​സ് ത​ല​സ്ഥാ​ന​മാ​യി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം നി​ല​വി​ൽ വ​ര​ണ​മെ​ന്ന ത​ത്വ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും യോ​ഗം ആ​വ​ർ​ത്തി​ച്ചു.

അ​ൽ-​അ​ഖ്‌​സ പ​ള്ളി മു​സ് ലിം​ക​ൾ​ക്ക് മാ​ത്ര​മു​ള്ള ആ​രാ​ധ​നാ​ല​യ​മാ​ണെ​ന്നും അ​തി​​ന്റെ പൂ​ർ​ണ അ​ധി​കാ​രം ജോ​ർ​ഡ​നി​ലെ ഔ​ഖാ​ഫി​നാ​ണെ​ന്നും പ്ര​ഖ്യാ​പി​ച്ച യോ​ഗം, പ​ള്ളി​യു​ടെ പ​വി​ത്ര​ത ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. സ​യ​ണി​സ്റ്റ് സെ​റ്റി​ൽ​മെ​ന്റു​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ അ​മേ​രി​ക്ക​ൻ നി​ല​പാ​ടു​ക​ളെ​യും യു​ന​ർ​വ (UNRWA) പോ​ലു​ള്ള അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് നേ​രെ​യു​ള്ള ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ​യും യോ​ഗം ത​ള്ളി. ഫ​ല​സ്തീ​ൻ ത​ട​വു​കാ​രെ പീ​ഡി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​വ​ർ​ക്ക് റെ​ഡ് ക്രോ​സ് സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഒ.​ഐ.​സി ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ലം​ഘി​ക്കു​ന്ന പ​ക്ഷം ഇ​സ്രാ​യേ​ലി​ന്റെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ അം​ഗ​ത്വം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് യു.​എ​ൻ പൊ​തു​സ​ഭ​യോ​ട് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സൗ​ദി അ​റേ​ബ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 'ഗ്ലോ​ബ​ൽ അ​ല​യ​ൻ​സ്' വ​ഴി​യു​ള്ള സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച ഒ.​ഐ.​സി, അ​ധി​നി​വേ​ശ വെ​സ്റ്റ് ബാ​ങ്ക് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​ൽ​നി​ന്ന് ഇ​സ്രാ​യേ​ലി​നെ ത​ട​യ​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ ഓ​ർ​മി​പ്പി​ച്ചു.

ഈ ​പ്ര​ഖ്യാ​പ​ന​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത് നി​രീ​ക്ഷി​ക്കാ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​ണ് യോ​ഗം പി​രി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - OIC Foreign Ministers' Meeting concludes
Next Story