സ്കൂളുകളിൽ ഓഫ്ലൈൻ ക്ലാസ് തുടങ്ങി യാംബു മേഖലയിൽ 38,000 വിദ്യാർഥികൾ തിരിച്ചെത്തി
text_fieldsയാംബു വിദ്യാഭ്യാസ ഡയറക്ടർ സലീം ബിൻ അബിയാൻ അൽ ഉത്വി, യാംബു ഗവർണർ സഹദ്
മർസൂഖ് അൽ സുഹൈമി എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം യാംബു താരിഖ് ബിൻ സിയാദ് പ്രൈമറി സ്കൂൾ സന്ദർശിച്ചപ്പോൾ
യാംബു: നീണ്ട ഇടവേളക്കു ശേഷം പ്രൈമറി, നഴ്സറി തലങ്ങളിലുള്ള സ്കൂളുകൾകൂടി ഓഫ് ലൈൻ ക്ലാസ് തുടങ്ങിയതോടെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോവിഡിന് മുമ്പത്തേതുപോലെയാവുന്നു. കോവിഡ് പ്രോട്ടോകോൾ പാലനവും ആരോഗ്യ സുരക്ഷ മുൻകരുതലുകളും പൂർണമായി പാലിച്ചാണ് സ്ഥാപനങ്ങൾ പഠന സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്കൂളുകൾ തുറന്നതോടെ നിലവിൽ ഒരുക്കിയ സംവിധാനങ്ങൾ നിരീക്ഷിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ സ്കൂളുകളിൽ സന്ദർശനം തുടങ്ങി.
യാംബു വിദ്യാഭ്യാസ ഡയറക്ടർ സലീം ബിൻ അബിയാൻ അൽ ഉത്വി, യാംബു ഗവർണർ സഹദ് മർസൂഖ് അൽ സുഹൈമി എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം ഗവർണറേറ്റിലെ പ്രധാനപ്പെട്ട സ്കൂളുകൾ കഴിഞ്ഞ ദിവസം സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. യാംബു മേഖലയിൽ പ്രൈമറി, നഴ്സറി തലങ്ങളിൽ 38,000 വിദ്യാർഥികൾ സ്കൂളുകളിലേക്ക് കഴിഞ്ഞ ദിവസം തിരിച്ചെത്തിയതായി യാംബു വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വിദ്യാർഥികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ പഠനാന്തരീക്ഷം ഒരുക്കാൻ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറെ ജാഗ്രത കൈക്കൊള്ളണമെന്ന് യാംബു വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു. വിദ്യാർഥികളുടെ സാമൂഹിക രംഗത്തെ ഇടപെടലുകളും ബഹുമുഖമായ കഴിവുകളും വികസിപ്പി ക്കാൻ നല്ല പഠനാന്തരീക്ഷം ഉണ്ടാവേണ്ടതിന്റെ അനിവാര്യത അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

