Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഇനി ​ഔദ്യോഗിക...

സൗദിയിൽ ഇനി ​ഔദ്യോഗിക തീയതികൾ ഇംഗ്ലീഷ്​ കലണ്ടർപ്രകാരം -സൗദി മന്ത്രിസഭ

text_fields
bookmark_border
സൗദിയിൽ ഇനി ​ഔദ്യോഗിക തീയതികൾ ഇംഗ്ലീഷ്​ കലണ്ടർപ്രകാരം  -സൗദി മന്ത്രിസഭ
cancel

ജിദ്ദ: സൗദി ​അറേബ്യയിൽ ഇനി ഔദ്യോഗിക തീയതികൾ കണക്ക്​ കൂട്ടുക ഇംഗ്ലീഷ്​ (ഗ്രിഗോറിയൻ) കലണ്ടർപ്രകാരമായിരിക്കും. എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളിലും ഇടപാടുകളിലും ഇംഗ്ലീഷ്​ കലണ്ടർ അവലംബമാക്കാൻ റിയാദിൽ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം​ തീരുമാനിച്ചു. എന്നാൽ ഇസ്​ലാമിക ശരീഅത്തുമായി ബന്ധപ്പെട്ടവ ഹിജ്‌റി കലണ്ടർ പ്രകാരം നിശ്ചയിക്കുന്ന പതിവ്​ രീതി തുടരുകയും ചെയ്യും. രാജ്യത്തെ സർക്കാർ തലത്തിലുൾപ്പടെ പൊതുവായ തീയതികളും കാലയളവുകളും ഇതോടെ ഇംഗ്ലീഷ്​ കലണ്ടറിനെ അടിസ്ഥാനമാക്കി പുനക്രമീകരിക്കും.

രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും ദേശീയ തിരിച്ചറിയൽ കാർഡ്​, ഡ്രൈവിങ്​ ലൈസൻസ്, വിസ, വാണിജ്യ ലൈസൻസ്​​ തുടങ്ങി പൊതുജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഈ മാറ്റമുണ്ടാവും. ഹിജ്​രി തീയതിയും ഒപ്പം ഇംഗ്ലീഷ്​ തീയതിയും രേഖപ്പെടുത്തുന്ന രീതി മാറ്റി പകരം ഈ പറഞ്ഞതി​െൻറ കാലാവധികൾ നിശ്ചയിക്കുന്നത്​ പൂർണമായും ഇംഗ്ലീഷ്​ കലണ്ടർ പ്രകാരമാക്കി മാറ്റും.

പ്രതിവാര മന്ത്രിസഭ യോഗത്തി​ൽ ആനുകാലിക സംഭവവികാസങ്ങൾ ഉൾപ്പടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്​തു. അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡനുമായി നടത്തിയ ഫോൺ സംഭാഷണത്തി​െൻറ വിശദാംശങ്ങൾ കിരീടാവകാശി മന്ത്രിസഭയെ അറിയിച്ചു. ഗസ്സയിലെ സംഭവ വികാസങ്ങളെക്കുറിച്ചുള്ള സൗദി അറേബ്യയുടെ നിലപാട് ആ സംഭാഷണത്തിൽ വ്യക്തമാക്കിയതും അദ്ദേഹം സൂചിപ്പിച്ചു.

ഗസ്സയിലെ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം നിറവേറ്റാൻ അന്താരാഷ്​ട്ര സമൂഹത്തെ പ്രേരിപ്പിക്കുന്നതടക്കമുള്ള നീക്കങ്ങളും യോഗം ചർച്ച ചെയ്​തു. ഗസ്സയിലെ ദുരിതം അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് അടിയന്തിര മാനുഷിക സഹായം എത്തിക്കാൻ ദുരിതാശ്വാസ സംഘടനകളെ പ്രാപ്തരാക്കുക, ഫലസ്തീൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന്​ ന്യായവും സമഗ്രവുമായ ഒരു പരിഹാരം കണ്ടെത്തുക എന്നിവക്ക്​​ വിവിധ തലങ്ങളിൽ രാജ്യം നടത്തിവരുന്ന നയതന്ത്ര ശ്രമങ്ങളും മന്ത്രിസഭ വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi MinistrySaudi English calendar
News Summary - Official dates in Saudi now according to English calendar - Saudi Ministry
Next Story