സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് ഭാരവാഹികൾ
text_fieldsസിറാജ് തയ്യിൽ, ഷാജഹാൻ ചളവറ, അബ്ദുൽ ഹമീദ് മടവൂർ
റിയാദ്: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. സിറാജ് തയ്യിൽ അധ്യക്ഷത വഹിച്ചു. ഷാജഹാൻ ചളവറ, ഫഹദ് ഷിയാസ്, ഷഫീഖ് കൂടാളി എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. നാഷനൽ കമ്മിറ്റി പ്രതിനിധികളായ അസ്കർ ഒതായി, യൂസുഫ് കൊടിഞ്ഞി എന്നിവർ സംസാരിച്ചു. സാജിദ് ഒതായി സ്വാഗതവും ഇഖ്ബാൽ കൽപാത്തിങ്ങൽ നന്ദിയും പറഞ്ഞു. തിരഞ്ഞെടുപ്പ് അബ്ദുസ്സമദ് പുളിക്കൽ, ശംസുദ്ദീൻ മദനി, ഷമീൽ കക്കാട്, സഹ്ൽ യൂസുഫ് എന്നിവർ നിയന്ത്രിച്ചു.
ഭാരവാഹികൾ: സിറാജ് തയ്യിൽ (പ്രസി), ഷാജഹാൻ ചളവറ (ജന. സെക്ര), ഷഫീഖ് കൂടാളി (ട്രഷ), അബ്ദുൽ ഹമീദ് മടവൂർ (അഡ്വൈസറി ബോർഡ് ചെയ), സി.പി. അഷ്റഫ്, അബ്ദുസ്സമദ് പുളിക്കൽ, അസ്കർ ഒതായി, ഹബീബ് പുത്തലത്ത്, ഫസൽ റഹീം (വൈസ് പ്രസി), സാജിദ് ഒതായി, ഇഖ്ബാൽ കൽപാത്തിങ്ങൽ, പി.കെ. അഫ്സൽ, ഫഹദ് ഷിയാസ് (ജോ. സെക്ര).

