
സൗദി കിഴക്കൻ പ്രവിശ്യയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഓഫർ പെരുമഴ
text_fieldsദമ്മാം: ലുലു ഹൈപ്പർ മാർക്കറ്റിെൻറ വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗദി കിഴക്കൻ പ്രവിശ്യയിലെ ശാഖകളിൽ ഒരാഴ്ച നീളുന്ന ഇളവുകൾ. ജുബൈൽ, ദമ്മാം ഷാത്തി എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ജുബൈലിലെ ഗലേറിയ ലുലു എക്സ്പ്രസിലുമാണ് ഇളവുകൾ.
പലചരക്ക് സാധനങ്ങൾ, ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ വിഭാഗങ്ങളിൽ ഡിസംബർ 19 മുതൽ 25 വരെയാണ് അത്യാകർഷക ഓഫറുകൾ. കൂടാതെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, പാദരക്ഷകൾ, കുട്ടികളുടെ ഉൽപന്നങ്ങൾ, ലേഡീസ് ബാഗുകൾ എന്നിവ 200 റിയാലിന് വാങ്ങിയാൽ 100 റിയാലിെൻറ ഗിഫ്റ്റ് വൗച്ചറുകൾ നേടാം.
ഓഫർ 2022 ജനുവരി രണ്ട് വരെയാണ്. മികച്ച ബ്രാൻഡുകളുടെ സ്മാർട്ട് വാച്ച്, ഹെൽത്ത് ബാൻഡ്സ്, ലാപ്ടോപ്, ടാബ്ലറ്റ്, ടി.വി എന്നിവയ്ക്കും ആകർഷകമായ നിരക്കുകളാണ്. കൂടുതൽ വിവരങ്ങൾക്ക് https://www.luluhypermarket.com/en-sa/InstoreDMMPromo എന്ന ലിങ്ക് സന്ദർശിക്കാം.
