കിഴക്കൻ പ്രവിശ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഓഫർ പെരുമഴ
text_fieldsദമ്മാം: ലുലു ഹൈപ്പർമാർക്കറ്റിെൻറ വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗദി കിഴക്കൻ പ്രവിശ്യയിലെ ശാഖകളിൽ ഒരാഴ്ച നീളുന്ന ഇളവുകൾ. ജുബൈൽ, ദമ്മാം ഷാത്തി എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലും ജുബൈലിലുള്ള ഗലേറിയ ലുലു എക്സ്പ്രസ് എന്നിവിടങ്ങളിലുമാണ് ഇളവുകൾ. പലചരക്ക് സാധനങ്ങൾ, ലൈഫ് സ്റ്റൈൽ ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ വിഭാഗങ്ങളിൽ ഡിസംബർ 19 മുതൽ 25വരെ അത്യാകർഷക ഓഫറുകൾ. കൂടാതെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, പാദരക്ഷകൾ, കുട്ടികളുടെ ഉൽപന്നങ്ങൾ, ലേഡീസ് ബാഗുകൾ എന്നിവ 200 റിയാലിന് വാങ്ങിയാൽ 100 റിയാലിെൻറ ഗിഫ്റ്റ് വൗച്ചറുകൾ നേടാം. ഓഫർ 2022 ജനുവരി രണ്ടുവരെയാണ്. മികച്ച ബ്രാൻഡുകളുടെ സ്മാർട്ട് വാച്ച്, ഹെൽത്ത് ബാൻഡ്സ്, ലാപ്ടോപ്, ടാബ്ലറ്റ്, ടിവി എന്നിവക്കും ആകർഷകമായ നിരക്കുകളാണ്.

