കൊളംബസ് കിച്ചനിൽ ഓഫറുകളുടെ പെരുമഴ
text_fieldsറിയാദിലെ കൊളംബസ് കിച്ചനിൽ ആരംഭിച്ച വൻ ഓഫറുകളുടെ ഉദ്ഘാടനം മാനേജിങ് ഡയറക്ടർ നൗഷാദ് ബഷീർ നിർവഹിക്കുന്നു
റിയാദ്: ബലിപെരുന്നാളിനോടനുബന്ധിച്ച് ഓഫറുകളുടെ പെരുമഴ തന്നെ സൃഷ്ടിച്ചിരിക്കുകയാണ് റിയാദിലെ കൊളംബസ് കിച്ചനിൽ. എല്ലാ സാധനസാമഗ്രികൾക്കും 25 മുതൽ 75 ശതമാനം വരെയാണ് ഓഫറുകൾ.
പ്രത്യേക ഓഫറുകളുടെ ഉദ്ഘാടനം കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ നൗഷാദ് ബഷീർ നിർവഹിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറിന് നടന്ന ചടങ്ങിൽ റിയാദിലെ സാമൂഹിക സാംസ്കാരിക, ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്തു. ജൂൺ ഒമ്പതുമുതൽ 28 വരെയാണ് മെഗാ ഓഫറുകൾ ലഭ്യമാവുക.
ബലിമൃഗങ്ങളെ അറുക്കുന്നതിന് ഉപയോഗിക്കുന്ന കത്തികൾ, വീടുകളിൽ ഉപയോഗിക്കുന്ന കത്തികൾ എന്നിവയാണ് പുതിയ ഓഫറിലെ പ്രത്യേകത. സിറ്റ്സർലൻഡ്, പോർചുഗൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിവിധതരം കത്തികളുടെ കലക്ഷൻതന്നെ കൊളംബസ് കിച്ചനിൽ ലഭ്യമാക്കിയിട്ടുണ്ട്. സൗദിയിൽ ആദ്യമായാണ് കത്തികളുടെ മേള സംഘടിപ്പിക്കുന്നതെന്ന് കൊളംബസ് കിച്ചൻ മാനേജ്മെന്റ് അറിയിച്ചു.
കൂടാതെ ഫൈവ് സ്റ്റാർ ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, കോഫി ഷോപ്പുകൾ, ബൂഫിയ, ബ്രോസ്റ്റഡ് ഷോപ്പുകൾ, ബുച്ചറി തുടങ്ങിയവയിൽ ഉപയോഗിക്കുന്ന എല്ലാ മെഷിനറികൾക്കും വമ്പിച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റേഷനറി, ക്ലീനിങ്, സെറാമിക് പ്ലേറ്റുകൾ തുടങ്ങിയവയും ഓഫറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കിച്ചൻ ഐറ്റംസ്, കാറ്ററിങ് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ബേക്കിങ് ആൻഡ് കോഫി ഷോപ് ഉപകരണങ്ങൾ തുടങ്ങി സൗദിയിലെ ഏറ്റവും വലുതും പ്രശസ്തവുമായ വ്യാപാരക്കമ്പനി മികച്ച സേവന വിതരണത്തിനും ഉപഭോക്തൃ സംതൃപ്തിക്കുമുള്ള മികച്ച ട്രാക്ക് റെക്കോഡുള്ള സ്ഥാപനമാണെന്ന് കൊളംബസ് കിച്ചൻ മാനേജ്മെന്റ് അറിയിച്ചു.
21 വർഷമായി റിയാദിൽ പ്രവർത്തിച്ചുവരുന്ന മീസാൻ അൽ റാബിയ ട്രേഡിങ് കമ്പനിയുടെ ഉപസ്ഥാപനമാണ് കൊളംബസ് കിച്ചൻ. അലി സഅദ് അബ്ദുല്ല അൽഅജിമാൻ, ജിജിൻ (ജനറൽ മാനേജർ), മറ്റ് സ്റ്റാഫ് എന്നിവർ ഉദ്ഘാടന പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

