Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒഡിഷ സ്വദേശി ജുബൈലിൽ നിര്യാതനായി

text_fields
bookmark_border
ഒഡിഷ സ്വദേശി ജുബൈലിൽ നിര്യാതനായി
cancel
camera_alt

പ്രമോദ് സാഹു

ജുബൈൽ: ഒഡിഷയിലെ കുലസാമിതംഗ സ്വദേശിയായ പ്രമോദ് സാഹു (47) ജുബൈലിൽ നിര്യാതനായി. കഠിനമായ നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉടൻ തന്നെ അടിയന്തര ചികിത്സകൾ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 10 വർഷത്തോളമായി ജുബൈലിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

ബിപിൻ ബിഹാരി, മാതാജി ദമ്പതികളാണ്​ മാതാപിതാക്കൾ. ഭാര്യ: മമത. നിലവിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Odisha native dies in Jubail
Next Story