Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു റോ​യ​ൽ...

യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ൽ ക​ണ്ട​ൽ​ക്കാ​ടു​ക​ൾ വ്യാ​പ​ക​മാ​ക്കാ​ൻ പ​ദ്ധ​തി​

text_fields
bookmark_border
യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ൽ ക​ണ്ട​ൽ​ക്കാ​ടു​ക​ൾ   വ്യാ​പ​ക​മാ​ക്കാ​ൻ പ​ദ്ധ​തി​
cancel
camera_alt

യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ തീ​ര​ങ്ങ​ളി​ൽ ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ വ്യാ​പ​നം ല​ക്ഷ്യം​വെ​ച്ചു​ള്ള

കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ച​പ്പോ​ൾ

യാം​ബു : 'മാ​ൻ ഗ്രോ​വ് ഫോ​റ​സ്്റ്റ്' എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​ണ്ട​ൽ​ക്കാ​ടു​ക​ൾ യാം​ബു ക​ട​ൽ തീ​ര​ങ്ങ​ളി​ലും ബീ​ച്ചു​ക​ളി​ലും വ്യാ​പ​ക​മാ​ക്കാ​ൻ പ​ദ്ധ​തി ഒ​രു​ങ്ങു​ന്നു. യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ലെ ചെ​ങ്ക​ട​ൽ തീ​ര​ങ്ങ​ളി​ൽ പ്ര​കൃ​തി​ദ​ത്ത​മാ​യ വ​ർ​ണാ​ഭ​മാ​യ കാ​ഴ്ച ഒ​രു​ക്കു​ന്ന 'മാ​ൻ​ജു​റൂ​ഫ്' എ​ന്ന് അ​റ​ബി​യി​ൽ വി​ളി​ക്കു​ന്ന ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ സം​ര​ക്ഷ​ണം ഇ​തി​ന​കം ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. നി​ര​വ​ധി സ​മു​ദ്ര ജീ​വി​ക​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കു​മു​ള്ള സം​യോ​ജി​ത ആ​വാ​സ​വ്യ​വ​സ്ഥ​യാ​ണി​ത്.

1970ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ യാം​ബു ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി സ്ഥാ​പി​ത​മാ​യ​തു മു​ത​ൽ ഇ​വി​ട​ത്തെ ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ ക​ണ്ട​ൽ​ശേ​ഖ​രം നി​ല നി​ർ​ത്താ​ൻ യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ അ​ധി​കൃ​ത​ർ ഏ​റെ ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​നും പ്ര​കൃ​തി​യു​ടെ ന​ന്മ​ക്കും വേ​ണ്ടി ഇ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും അ​തി​നാ​യി ന​ല്ല പ​രി​പാ​ല​നം ചെ​യ്യാ​നും ബ​ന്ധ​പ്പെ​ട്ട​വ​ർ ഏ​റെ ജാ​ഗ്ര​ത കാ​ണി​ക്കു​ന്ന​ത് ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണ്. പ്ര​കൃ​തി​യു​ടെ മ​നോ​ഹാ​രി​ത നി​ല​നി​ർ​ത്താ​നും ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ​ക്കും മ​റ്റും താ​വ​ള​മൊ​രു​ക്കാ​നും ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ സം​ര​ക്ഷ​ണം ഏ​റെ അ​നി​വാ​ര്യ​മാ​ണ്.

ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ മ​ഹ​ത്ത​ര​മാ​യ പ​രി​സ്ഥി​തി പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് അ​ത് കൂ​ടു​ത​ൽ വ്യാ​പ​ക​മാ​ക്കാ​ൻ യാം​ബു​വി​ലെ റോ​യ​ൽ ക​മീ​ഷ‍െൻറ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​ന്ത്ര​ണ വ​കു​പ്പ് ഇ​പ്പോ​ൾ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​ത്. റോ​യ​ൽ‌ ക​മീ​ഷ​നി​ലെ പ്ര​മു​ഖ കെ​മി​ക്ക​ൽ ക​മ്പ​നി​യാ​യ ലൂ​ബ്ര​ഫു​മാ​യും മ​റ്റു സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​മാ​യും സ​ഹ​ക​രി​ച്ച് ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ വ്യാ​പ​നം വ​ർ​ധി​പ്പി​ക്കാ​ൻ പു​തി​യ കാ​മ്പ​യി​ന് ക​ഴി​ഞ്ഞ​ദി​വ​സം തു​ട​ക്കം കു​റി​ച്ചു.

പ്ര​കൃ​തി​യു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​ക്ക് ചെ​ടി​ക​ളും മ​ര​ങ്ങ​ളും സ​മു​ദ്ര​വി​ഭ​വ​ങ്ങ​ളും സം​ര​ക്ഷി​ക്കേ​ണ്ട​തിെൻറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തും കാ​മ്പ​യി​ൻ ല​ക്ഷ്യ​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. റോ​യ​ൽ ക​മീ​ഷ‍െൻറ ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ക​ണ്ട​ൽ​സ​സ്യ​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ പ​രി​ശോ​ധി​ക്കു​ന്ന ഒ​രു പ​ഠ​നം കാ​മ്പ​യി​നു​മാ​യി ന​ട​ത്തി. ഉ​യ​ർ​ന്ന അ​ള​വി​ലു​ള്ള കാ​ർ​ബ​ൺ ഡൈ ​ഓ​ക്സൈ​ഡും ആ​ഗോ​ള​താ​പ​നം കു​റ​ക്കു​ന്ന​തി​നും ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ഉ​ണ്ടാ​വേ​ണ്ട​തി​‍െൻറ അ​നി​വാ​ര്യ​ത ച​ർ​ച്ച​ചെ​യ്തു. യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ സി.​ഇ.​ഒ ഡോ. ​ഫ​ഹ​ദ് ബി​ൻ ദൈ​ഫു​ല്ല അ​ൽ ഖു​ർ​ഷി, എ​ൻ​ജി​നീ​യ​ർ സാ​മി അ​ൽ ജു​ഹാ​നി, എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് അ​ൽ സാ​ഹിം, എ​ൻ​ജി​നീ​യ​ർ സു​ലൈ​മാ​ൻ നൂ​റി എ​ൻ​ജി​നീ​യ​ർ ഫ​ഹ​ദ് അ​ൽ ഉ​തൈ​ബി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yamburo Royal CommissionPlan to expand
Next Story