Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാധ്യമ പ്ര​വ​ർ​ത്ത​ക​ൻ...

മാധ്യമ പ്ര​വ​ർ​ത്ത​ക​ൻ കെ.​യു. ഇ​ഖ്ബാ​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
മാധ്യമ പ്ര​വ​ർ​ത്ത​ക​ൻ കെ.​യു. ഇ​ഖ്ബാ​ൽ  നി​ര്യാ​ത​നാ​യി
cancel
camera_alt

കെ.​യു. ഇ​ഖ്​​ബാ​ൽ

ജി​ദ്ദ: മാധ്യമ പ്ര​വ​ര്‍ത്ത​ക​നും എ​ഴു​ത്തു​കാ​ര​നും കോ​ള​മി​സ്​​റ്റു​മാ​യ കെ.​യു. ഇ​ഖ്ബാ​ല്‍ (62) ജി​ദ്ദ​യി​ൽ നി​ര്യാ​ത​നാ​യി. ലു​ക്കീ​മി​യ ബാ​ധി​ച്ച് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ജി​ദ്ദ നാ​ഷ​ന​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കി​ങ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ മ​രി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി പ​രേ​ത​നാ​യ ഉ​മ​ര്‍കു​ട്ടി​യു​ടെ മ​ക​നാ​ണ്. ഭാ​ര്യ: റ​സീ​ന. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ന​ഈം (കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍ഥി), മു​ഹ​മ്മ​ദ്‌ അ​സ​ദ്‌ (ഡ​ൽ​ഹി യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി).

മാ​തൃ​ഭൂ​മി ഓ​ൺ​ലൈ​നി​ലും മ​റ്റും കോ​ള​ങ്ങ​ൾ എ​ഴു​തി​യി​രു​ന്ന ഇ​ഖ്ബാ​ൽ ദീ​ര്‍ഘ​കാ​ലം സൗ​ദി​യി​ൽ​നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന മ​ല​യാ​ളം ന്യൂ​സ് പ​ത്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു.

റി​യാ​ദി​ല്‍ ബ്യൂ​റോ ചീ​ഫ് ആ​യി​രു​ന്നു.

ക​മ​ൽ സം​വി​ധാ​നം ചെ​യ്ത ഗ​ദ്ദാ​മ എ​ന്ന സി​നി​മ​യു​ടെ ക​ഥ എ​ഴു​തി​യ​ത് ഇ​ഖ്ബാ​ൽ ആ​യി​രു​ന്നു. ര​ണ്ടു പു​സ്ത​ക​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​ത്രി ജി​ദ്ദ റു​വൈ​സ് മ​ഖ്ബ​റ​യി​ൽ ഖ​ബ​റ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituary
Next Story