മക​െൻറ കുടുംബത്തോടൊപ്പം കഴിയാൻ സന്ദർശക വിസയിലെത്തിയ ആൾ മരിച്ചു

10:50 AM
22/10/2019

ദമ്മാം: മക​​െൻറ കുടുംബത്തോടൊപ്പം കഴിയാൻ സന്ദർശക വിസയിലെത്തിയ ആൾ ഹൃദയാഘാതം മൂലം മരിച്ചു. കോയമ്പത്തൂരിൽ താമസിക്കുന്ന പാലക്കാട്​, മുണ്ടൂർ കോടൂർ കിളിക്കയിൽ വീട്ടിൽ രാധാകൃഷ്​ണൻ (70) ആണ്​ മരിച്ചത്​. കഴിഞ്ഞ സെപ്​റ്റംബർ അഞ്ചിനാണ്​ ഭാര്യ പ്രേമക്കൊപ്പം ദമ്മാമിൽ എത്തിയത്​. ഞായറാഴ്​ച രാവിലെ പെ​െട്ടന്ന്​ നെഞ്ചുവേദന ഉണ്ടാവുകയും തളർന്നു​ വീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.

തമിഴ്​നാട്​ സർക്കാർ സർവിസിൽനിന്ന്​ വിരമിച്ച ആളാണ്​  രാധാകൃഷ്​ണൻ. മകൻ മണികണ്​ഠൻ അഹമ്മദ്​ യൂസുഫ്​ കാനൂ കമ്പനിയിലെ ജീവനക്കാരനാണ്​. ഇളയമകൻ വിനോദ്​ കേയമ്പത്തൂരിൽ ജോലിചെയ്യുന്നു. ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. നാസ്​ വക്കമാണ്​ രേഖകൾ ശരിയാക്കുന്നത്​. 

Loading...
COMMENTS