Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമിൽ തിരുവനന്തപുരം...

ദമ്മാമിൽ തിരുവനന്തപുരം സ്വദേശി വാഹനമിടിച്ച്​ മരിച്ചു

text_fields
bookmark_border
ദമ്മാമിൽ തിരുവനന്തപുരം സ്വദേശി വാഹനമിടിച്ച്​ മരിച്ചു
cancel
camera_alt???????

ദമ്മാം: റോഡ്​ മുറിച്ചുകടക്കാൻ ശ്രമിക്കവെ അതിവേഗത്തിൽ എത്തിയ കാർ ഇടിച്ച്​ മലയാളി യുവാവ്​ തൽക്ഷണം മരിച്ചു. ത ിരുവനന്തപുരം നാവായിക്കുളം സീമന്ദപുരം നിസാ മൻസിലിൽ നിഷാദ്​ (29) ആണ്​ മരിച്ചത്.​ തിങ്കളാഴ്​ച രാ​ത്രിയോടെ ദമ്മാം ഖോബാർ ഹൈവേയിൽ സ്​റ്റേഡിയം സിഗ്​നലിന്​​ സമീപമാണ്​ അപകടം.

നാലു വർഷമായി സൗദിയിലുള്ള നിഷാദ്​ സീകോ ബിൽഡിങ്ങിന്​ സമീപമുള്ള ​മസായ ഷോപ്പിലെ ജീവനക്കാരനായിരുന്നു. രാത്രി ജോലികഴിഞ്ഞ്​ സഹോദരീ ഭർത്താവിനെ സന്ദർശിക്കാൻ പോകുന്നതിനിടയിലാണ്​ അപകടം. സൗദി പൗരൻ ഒാടിച്ച വാഹനമാണ്​ ഇടിച്ചത്​​. നാലുമാസം​ മുമ്പായിരുന്നു വിവാഹം.
പിതാവിന്​​ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന്​ 15 ദിവസത്തെ അവധിക്ക്​ നാട്ടിൽ പോയ നിഷാദ്​ ഒരാഴ്ച മുമ്പാണ്​ മടങ്ങിയെത്തിയത്​.

ദമ്മാം മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാസ്​ വക്കത്തി​​െൻറ നേതൃത്വത്തിൽ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്​. ഇബ്രാഹിം -റാഹില ദമ്പതികളുടെ മകനാണ്​ മരിച്ച നിഷാദ്. ഭാര്യ: ഷബ്​ന. സഹോദരീ ഭർത്താവ്​ അൻസാരി ദമ്മാമിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitsaudigulf news
News Summary - obit-saudi-gulf news
Next Story