മലപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു

10:53 AM
22/10/2019
ജിദ്ദ: മലപ്പുറം നിലമ്പൂർ മൂത്തേടം കാരാപ്പുറം ചെമ്മൻതിട്ട സ്വദേശി വട്ടകണ്ടൻ മുജീബ് (44) റാബകിനട​ുത്ത്​  വാഹനാപകടത്തിൽ മരിച്ചു. ജിദ്ദയിലാണ്​ ജോലി ചെയ്യുന്നത്​. യാമ്പുവിൽ നിന്ന്​ ജിദ്ദയിലേക്ക്​ വരു​േമ്പാൾ റാബകിൽ നിന്ന്​ 60 കിലോമീറ്റർ അകലെ  മസ്​ദൂറയിലാണ്​ അപകടം.  ഇയാൾ ഒാടിച്ച വാഹനം ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്​ച വൈകുന്നേരമാണ്​ അപകടം. 
 
Loading...
COMMENTS