Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊടുങ്ങല്ലൂർ സ്വദേശി ജുബൈലിൽ മരിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ സ്വദേശി ജുബൈലിൽ മരിച്ചു
cancel
camera_alt??????

ജുബൈൽ: വയറുവേദനയെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കൊടുങ്ങല്ലൂർ പത്താഴക്കാട് പണിക്കവീട്ടിൽ പരേതനായ അബൂബക്കർ ഹാജിയുടെയും കുഞ്ഞി ബീവാത്തുവി​​െൻറയും മകനായ ഫിറോസാണ്​ (44) ജുബൈലിലെ അൽ-മന ആശുപത്രിയിൽ ശനിയാഴ്​ച പുലർച്ചെ മരിച്ചത്​. വ​െൻറിലേറ്ററി​​െൻറ സഹായത്തിൽ ജീവൻ നിലനിറുത്തുകയായിരുന്നു. മൃതദേഹം ഇതേ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. 12 വർഷമായി ജുബൈലിലുള്ള ഫിറോസ് കൽപക ഹോട്ടലിലെ സെയിൽസ് സൂപർവൈസറാണ്​.

നേരത്തെ സെവൻ സ്​റ്റാർ എന്ന പേരിൽ ഒരു സൂപർമാർക്കറ്റ് നടത്തിയിരുന്നു. ഭാര്യ: സുഫൈറ. മക്കൾ: ജുബൈൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ അമൻ ഫർഹാൻ, അയാൻ, അയ്ദിൻ. നവയുഗം സാംസ്‌കാരിക വേദി ജുബൈൽ ഘടകം ഭാരവാഹി അഷറഫ് കൊടുങ്ങല്ലൂരി​​െൻറ സഹോദരനാണ്​. സലിം, റഷീദ് (ദുബൈ), നാസർ, സക്കീർ ഹുസൈൻ (ഇരുവരും സൗദി), റസിയ, സിനി എന്നിവരാണ്​ മറ്റ് സഹോദരങ്ങൾ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - obit-saudi-gulf news
Next Story