Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട് സ്വദേശി ദവാദ്മിയിൽ മരിച്ചു
text_fieldsbookmark_border
റിയാദ്: മസ്തിഷ്കാഘാതത്തെ തുടർന്ന് 230 അകലെ ദവാദ്മിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട് മുതലമട സ്വദേശി സുന്ദരനാണ് (54) തിങ്കളാഴ്ച രാവിലെ മരിച്ചത്. അഞ്ച് ദിവസമായി ദവാദ്മി ജനറൽ ആശുപത്രിയിൽ മസ്തിഷ്കാഘാതത്തിനുള്ള ചികിത്സയിലായിരുന്നെങ്കിലും മരണം ഹൃദയാഘാതം മൂലമായിരുന്നു. മുമ്പും ഹൃദയാഘാതമുണ്ടായി ആശുപത്രയിൽ ചികിത്സ തേടിയിരുന്നു. 29 വർഷമായി ദവാദ്മിക്ക് സമീപം ഗിർണയിൽ കൃഷിപ്പണിക്കാരനായിരുന്നു. രണ്ടര വർഷം മുമ്പാണ് അവസാനം നാട്ടിൽ പോയി വന്നത്. ഭാര്യ: ഷീല. മക്കൾ: സജിൻ (22), സച്ചിൻ (18). മൃതേദഹം നാട്ടിൽ കൊണ്ടുപോകുന്നതിനായി കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
