Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉംറക്ക് വന്ന വള്ളുവമ്പ്രം സ്വദേശി കുഴഞ്ഞു വീണു മരിച്ചു
text_fieldsbookmark_border
റാബക്: ഉംറ തീർഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം വള്ളുവമ്പ്രം സ്വദേശി കുറ്റി പള്ളിയാളി മരക്കാർ ആണ് മരിച്ചത് . ഉംറ നിർവഹിച്ച് മദീനയിലേക്കുള്ള യാത്രാമധ്യേ റാബകിനടുത്ത മീഖാത്ത് ജുഹ്ഫ പള്ളിക്കടുത്ത് ബസ് നിർത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. റാബക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. നിയമ നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച ദുഹർ നമസ്കാരത്തിന് ശേഷം റാബക് ഖബർ സ്ഥാനിൽ ഖബറടക്കി. നിയമ നടപടികൾക്കും ഖബറടക്കത്തിനും കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കളായ അബ്്ദുൽ ഗഫൂർ ചേലേമ്പ്ര, കുഞ്ഞിക്കോയ തങ്ങൾ, അബ്ദുൽ ഖാദർ പാങ്ങ്, അനസ് മണ്ണാർക്കാട്, മുസ്തഫ വലിയപറമ്പ്, അബ്ദുൽ ഹാഫിസ് ഒളമതിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
