മലപ്പുറം ചേളാരി സ്വദേശി  ശഖ്​റയിൽ  മരിച്ചു

11:31 AM
16/05/2018

ശഖ്​റ: മലപ്പുറം ചേളാരിക്കടുത്ത് കൊയപ്പപ്പാടം സ്വദേശി അബ്​ദുല്‍ ഗഫൂര്‍  സൗദി അറേബ്യയിലെ ശഖ്​റയിൽ ഹൃദയാഘാതം മൂലം മരിച്ചു. രാത്രി ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ തിങ്കളാഴ്​ച ഉച്ചക്ക് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വകാര്യ കമ്പനിയില്‍ സെയിൽസ്​മാനാണ്​. 18 വര്‍ഷമായി സൗദിയിൽ ജോലിയാണ്​. ഭാര്യ:സുഹറാബി. മക്കള്‍: മുഹമ്മദ്‌ റാസി, ഫാസില്‍, നാഫിഹ്.  സഹോദരങ്ങൾ: മൊയ്​തീൻ കോയ (റിയാദ്),മുഹമ്മദലി, മൂസക്കോയ , അലവിക്കുട്ടി. മൃതദേഹം ചൊവ്വാ​ഴ്​ച രാ​ത്രി ശഖ്​റയിൽ  ഖബറടക്കി. രേഖകള്‍ ശരിയാക്കാനായി  സാമൂഹിക പ്രവര്‍ത്തകരായ തെന്നല മൊതീൻ കുട്ടി, മന്‍സൂര്‍ കണ്ണങ്കാരി, സിദ്ദീഖ് നീരോല്‍പ്പാലം, ബഷീര്‍ മേക്കോത്ത്, ലത്തീഫ് വാഴയൂര്‍  തുടങ്ങിയവര്‍ രംഗത്തുണ്ടായിരുന്നു. 

Loading...
COMMENTS