റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മരിച്ചു
text_fieldsറിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി വാഹനം ഇടിച്ച് മരിച്ചു. ദമ്മാം ഹൈവേയിൽ റിയാദ് നഗരത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ തിങ്കളാഴ്ച രാത്രി എട്ടിനുണ്ടായ അപകടത്തിൽ കൊല്ലം കടയ്ക്കലിന് സമീപം ചിതറ സൈഡ് വാൾ സ്വദേശി ഗ്രീൻലാൻഡിൽ (റുക്സാന മൻസിൽ) ജലാലുദ്ദീൻ സെയ്യിദ് (ഷാജഹാൻ ^ 52) ആണ് മരിച്ചത്. ദമ്മാമിൽ നിന്ന് ട്രൈലറിൽ ലോഡുമായി വരുേമ്പാൾ ചായ കുടിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. റിയാദ് ചെക്ക് പോയിൻറ് എത്തുന്നതിന് 40 കിലോമീറ്റർ മുമ്പ് വാഹനം പാർക്ക് ചെയ്തു എതിർവശത്തുള്ള പെട്രോൾ സ്റ്റേഷനിലെ ലഘുഭക്ഷണ ശാലയിൽ നിന്ന് ചായയും വാങ്ങി തിരികെ റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. തൽക്ഷണം മരിച്ചു. ഭാര്യ: റജില. റുക്സാന മകളും ഫവാസ് മകനുമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
