ഉംറക്കെത്തിയ വയോധിക മക്കയില്‍ നിര്യാതയായി
text_fieldsജിദ്ദ: കുടുംബസമേതം ഉംറക്കെത്തിയ മാവൂര്‍ മഞ്ഞിങ്ങാതൊടി ആയിശ (70) ഹൃദയാഘാതത്തെ തുടർന്ന് മക്കയില്‍ നിര്യാതയായി. പരേതനായ തേനുങ്ങല്‍ ആലിഹാജിയുടെ ഭാര്യയാണ്. അഞ്ച് പെണ്മക്കൾക്കും മൂന്ന് ജാമാതാക്കൾക്കും ഒപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയിശ ഉംറക്കെത്തിയത്. വെള്ളിയാഴ്ച ജിദ്ദയിൽ ബന്ധുക്കളെ സന്ദർശിച്ച് മക്കയില്‍ തിരിച്ചെത്തിയ ശേഷമാണ് നെഞ്ചുവേദനയുണ്ടായത്. മക്ക അല്‍നൂര്‍ ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. മക്കള്‍: ജാബിര്‍, സുല്‍ഫത്ത്, ആരിഫ, ഫാത്തിമ, ഹഫ്സത്ത്, ജമീല, പരേതയായ ശരീഫ. ജാമാതാക്കള്‍: അലി മൗലവി വെട്ടുപ്പാറ, മുഹമ്മദ് കോട്ടപ്പറമ്പ്, അബുബക്കര്‍ മുതവല്ലുര്, അബ്ദുല്‍ ഹമീദ് (മനാഫ്) പള്ളിത്താഴം, ഹൈദറലി കുന്നമംഗലം, ഷബ്ന. മുജീബ് പൂക്കോട്ടൂരിെൻറ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച അസര്‍ നമസ്കാനന്തരം ഹറമില്‍ മയ്യത്ത് നമസ്കാരത്തിന് ശേഷം ഖബറടക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
