Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൈക്കിൾ...

സൈക്കിൾ പരിശീലനത്തിനിടയിലേക്ക്​ വാൻ ഇടിച്ചുയറി; നാലുമരണം

text_fields
bookmark_border
സൈക്കിൾ പരിശീലനത്തിനിടയിലേക്ക്​ വാൻ ഇടിച്ചുയറി; നാലുമരണം
cancel

ജീസാൻ: സൈക്കിൾ പരിശീലനത്തിനിടയിലേക്ക്​  പിക്കപ്പ്​ വാൻ ഇടിച്ചുകയറി​ ​നാല്​ പേർ മരിച്ചു. ആറുപേർക്ക്​ ഗുരുതരമായി പരിക്കേറ്റു. അബുഅരീഷ്​ മേഖലയിലെ ദവാറ്​ അൽബിഅ്​റിനടുത്താണ്​ സംഭവം. അൽയർമൂഖ്​ സ്​പോർട്​സ്​ ക്ലബിലെ അംഗങ്ങൾ സൈക്കിൾ പരിശീലനം നടത്തുന്നതിനിടയിലാണ്​ പിക്കപ്പ്​ വാൻ ഇടി​ച്ചതെന്ന്​ ജീസാൻ മേഖല പൊലീസ്​ വക്​താവ്​ കേണൽ നാഇഫ്​ അൽഹഖമി പറഞ്ഞു. സംഘത്തിൽ 17 പേരുണ്ടായിരുന്നു. 

ട്രാഫിക്ക്​ വകുപ്പിൽ നിന്ന്​ മുൻകൂട്ടി അനുമതി വാങ്ങാതെ ക്ലബിനു പുറത്തെ റോഡിലൂടെ സംഘമായി സഞ്ചരിക്കുകയായിരുന്നു ഇവർ. ഇതിനിടയിലാണ്​ അമിത വേഗതയിൽ വന്ന പിക്കപ്പ്​ വാൻ ഇടിച്ചത്​. സംഭവത്തിൽ ദുരൂഹതയു​​ണ്ടോയെന്ന്​ അന്വേഷിക്കാൻ സമിതി രൂപവത്​കരിച്ചതായും പൊലീസ്​ വക്​താവ്​ പറഞ്ഞു. വിവരമറിഞ്ഞ ഉടനെ ആറ്​ യുനിറ്റ്​ ആംബുലൻസ്​ സ്​ഥലത്തെത്തിയതായി റെഡ്​ക്രസൻറ്​ വക്​താവ്​  ബീഷി അൽസർഖി പറഞ്ഞു. പരിക്കേറ്റവരെ അബൂ അരീഷ്​ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ്​ ഡ്രൈവറെയും ആശുപത്രിയിലാക്കിയിട്ടുണ്ട്​. അപകടത്തിൽ സൗദി സ്​പോർട്​സ്​ ജനറൽ അതോറിറ്റി മേധാവി തുർക്കി ആലുശൈഖ്​ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവ​രുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitsaudigulf newsmalayalam news
News Summary - obit-saudi-gulf news
Next Story