Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം: കോട്ടയം സ്വദേശി അൽ അഹ്സയിൽ മരിച്ചു
text_fieldsbookmark_border
അൽഅഹ്സ: ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സ്വദേശി അൽ അഹ്സയിൽ മരിച്ചു. നവയുഗം സാംസ്കാരികവേദി അൽഅഹ്സ ശോഭ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ജെയിംസ് ജോസഫാണ് (56) മരിച്ചത്. കോട്ടയം പൊൻകുന്നം മുട്ടത്തുപാറ സ്വദേശിയാണ്. വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് നെഞ്ചു വേദനയുണ്ടായി കുഴഞ്ഞു വീണതിനെത്തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. 24 വർഷമായി അൽഅഹ്സയിലെ ശോഭയിൽ ഇലക്ട്രീഷനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ഹസ കിങ് ഫഹദ് ഹോസ്പിറ്റലിൽ. നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഉണ്ണി ഓച്ചിറ, അബ്ദുൽ ലത്തീഫ് മൈനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. അൽഅഹ്സയിൽ തന്നെയുള്ള ജയിംസിെൻറ സഹോദരൻ സാബു, സഹോദരിമാരുടെ ഭർത്താക്കൻമാരായ ചെറിയാൻ, ജോസഫ് എന്നിവരും സഹായത്തിനുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
