നാട്ടിലേക്ക്​ മടങ്ങാനിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

10:51 AM
06/12/2017
വേണുഗോപാൽ

ദമ്മാം: നാട്ടിലേക്ക്​ മടങ്ങാനിരുന്ന കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. കോഴിക്കോട് വെള്ളയിൽ സ്വദേശി  വേണുഗോപാൽ കോട്ടയിൽ (63) ആണ് മരിച്ചത്​. 27 വർഷമായി ദമ്മാമിലെ അലി റഷീദ് അൽദോസ്സരി ആൻറ്​ പാർട്ണർസ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.  ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക്​ മടങ്ങാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതിനിടെയാണ്​ മരണം. 

പുഷ്പലതയാണ് ഭാര്യ. മൂന്ന് പെൺമക്കളും നികേഷ്, അഖിൽദേവ് എന്നീ മരുമക്കളും ഉണ്ട്. വേണുഗോപാലി​​െൻറ നിര്യാണത്തിൽ നവയുഗം ദമ്മാം മേഖല കമ്മിറ്റി അനുശോചിച്ചു. മൃതദേഹം ദമ്മാം സെൻട്രൽ ഹോസ്പിറ്റലിൽ.  മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള നടപടികൾ നവയുഗം പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

COMMENTS