Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർഗോഡ് സ്വദേശി വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
  • കഴിഞ്ഞ ദിവസം രാത്രി 10.30 ന്  അബുഹദ്രിയ്ക്ക് സമീപം ഹർഷാദ് ഓടിച്ചിരുന്ന വാഹനം ട്രെയിലറിന് പിന്നിലിടിച്ചായിരുന്നു അപകടം.
കാസർഗോഡ് സ്വദേശി വാഹനാപകടത്തിൽ മരിച്ചു
cancel

ജുബൈൽ: ദമ്മാം- ഖഫ്ജി റോഡിൽ അബുഹദ്രിയ്ക്ക്  സമീപമുണ്ടായ വാഹനാപകടത്തിൽ കാസർഗോഡ് സ്വദേശി മരിച്ചു. ചെങ്കള ചാലക്കുന്ന് ആസാദ് റോഡ് നയമാർ മൂല കളപുര വീട്ടിൽ പരേതനായ അബ്​ദുൽ ഖാദറി​​െൻറയും ബീഫാത്തിമയുടെയും മകൻ ഹർഷാദ് (31) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.30 ന്  അബുഹദ്രിയ്ക്ക് സമീപം ഹർഷാദ് ഓടിച്ചിരുന്ന വാഹനം ട്രെയിലറിന് പിന്നിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഹർഷാദ് സംഭവ സ്ഥലത്ത് മരിച്ചു.  

അഞ്ചു വർഷം മുമ്പ് സൗദയിലെത്തിയ ഹർഷാദ് ദമ്മാം കേന്ദ്രീകരിച്ച് മൊബൈൽ കട നടത്തിവരുകയായിരുന്നു. സ്വദേശിവൽകരണം ശക്തമായതോടെ കട ഉപേക്ഷിച്ച് രണ്ടു മാസം മുമ്പ് ചെറിയ ഫ്രീസർ വാഹനം എടുത്ത് സ്വന്തമായി ഭക്ഷണ സാധനങ്ങളുടെ വിൽപന തുടങ്ങി. ഇതി​​െൻറ വിപണനത്തിനായി ദമ്മാമിൽ നിന്നും ഖഫ്ജിയിലേക്ക് പോകും വഴിക്കാണ് അപകടം സംഭവിച്ചത്. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒന്നര വർഷം മുമ്പായിരുന്നു വിവാഹം. ഭാര്യ: റുഖ്‌സാന. സഹോദരങ്ങൾ : അബ്​ദുൽ ഹക്കിം, മുഹമ്മദലി, അർഷാന, ഹസീന, ഹനീസ, ജസീന.   

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - obit-saudi-gulf news
Next Story