Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കയിൽ മലയാളി തീർഥാടകൻ കാൽതെറ്റി വീണ്​ മരിച്ചു

text_fields
bookmark_border
മക്കയിൽ മലയാളി തീർഥാടകൻ കാൽതെറ്റി വീണ്​ മരിച്ചു
cancel
camera_alt???????? ?????????
മക്ക: മലയാളി ഹജ്ജ് തീർഥാടകൻ മരിച്ച നിലയിൽ. സ്വകാര്യ ഗ്രൂപ്പുവഴി മക്കയിൽ എത്തിയ ഒറ്റപ്പാലം അമ്പലപാറ സ്വദേശി പുളിക്കൽ മുഹമ്മദലിയെയാണ്​ (60) മരിച്ച നിലയിൽ കണ്ടെത്തിയത്​. ഹറമിന് അടുത്ത് അൽ ജിയാദിൽ മലക്ക് മുകളിൽ നിന്ന് കാൽ തെറ്റി വീണ് മരിച്ചതാണെന്ന്​ കരുതുന്നു​. വെള്ളിയാഴ്​ച ഹറമിൽ ത്വവാഫിനിടെയാണ്​ ഇദ്ദേഹത്തെ കാണാതായത്​. പിന്നീട്​ സാമൂഹിക പ്രവർത്തകരും വളണ്ടിയർമാര​ും തെരച്ചിൽ നടത്തി വരികയായിരുന്നു. തിങ്കളാഴ്​ച ക്ലീനിങ്​ തൊഴിലാളികളാണ് മലഞ്ചെരുവിലെ ബിൽഡിങിന് പിറകിൽ മൃതദേഹം കണ്ടെത്തിയത്. 
മക്കൾ: ഹൈദരലി, ഷൗക്കത്ത്. മൃതദേഹം അൽ നൂർഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. അനന്തര നടപടിക്രമങ്ങൾ പൂർത്തികരിച്ചു മക്കയിൽ ഖബറടക്കുമെന്ന് മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - obit-saudi-gulf news
Next Story