Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പനി: കോട്ടയം സ്വദേശിനി റിയാദിൽ മരിച്ചു
text_fieldsbookmark_border
റിയാദ്: പനി ബാധിച്ച് കോട്ടയം സ്വദേശിനി റിയാദിൽ മരിച്ചു. കോട്ടയം പാല പൊൻകുന്നം കൊപ്രാക്കളം സ്വദേശി തട്ടാര്‍കുന്നേൽ ശശിയുടെ മകൾ രമ്യ (30) ആണ് താമസസ്ഥലത്ത് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയിൽ ശുചീകരണ വിഭാഗത്തിൽ ജീവനക്കാരിയായിരുന്നു.
കഴിഞ്ഞ ദിവസം പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശേഷം താമസസ്ഥലത്ത് വിശ്രമക്കുന്നതിനിടയിലായിരുന്നു മരണം. മാതാവ്: ഇളങ്ങുളം ഇലവുങ്കൽ വാസന്തി. സഹോദരൻ: വിഷ്ണു.
മരണാനന്തര നടപടികളുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, സലിം പാറയിൽമുക്ക്, ഷെഫി മോൻ എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
