മലപ്പുറം തിരൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsഹനീഫ
റിയാദ്: ഹൃദയാഘാതത്തെത്തുർന്ന് മരിച്ച മലപ്പുറം തിരൂർ സ്വദേശി അളമ്പത്തൂർ ഹനീഫയുടെ (66) മൃതദേഹം നാട്ടിലെത്തിച്ചു. അളമ്പത്തൂർ മരക്കാർ-കുഞ്ഞിമോൾ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 12 വർഷമായി റിയാദിലെ അൽ കാർമൽ കമ്പനിയിൽ ഓഫിസ് ബോയ് ആയി ജോലി ചെയ്തുവരുകയായിരുന്നു. മുടിവെട്ടുന്നതിനായി ബത്ഹയിലെത്തിയ ഇദ്ദേഹം, സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്.
തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും ആംബുലൻസെത്തി നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. സുമേശി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട്ട് എത്തിച്ചു. ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം തിരൂർ കോരങ്ങത്ത് ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കി.
ഭാര്യ: ഫാത്തിമ. ഷംന, മെഹ, മുഹമ്മദ് ഷെബിൻ എന്നിവർ മക്കളാണ്. സഹോദരന്മാർ: സലീം, സിദ്ദീഖ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ബത്ഹ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

