ശ്വാസതടസ്സം; കൊടുങ്ങല്ലൂർ സ്വദേശി റിയാദിൽ മരിച്ചു

17:39 PM
25/05/2020

റിയാദ്​: ശ്വാസതടസ്സം മൂലം തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി റിയാദിൽ മരിച്ചു. കാവുങ്ങൽ ഇബ്രാഹീം ഷമീർ (42) ആണ്​ ഞായറാഴ്​ച രാത്രി മരിച്ചത്​. രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കെ.എം.സി.സി ജീവകാരുണ്യപ്രവർത്തകൻ മഹബൂബ് കണ്ണൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


10 വർഷമായി റിയാദിലുള്ള ഇബ്രാഹിം ഷമീർ ഡ്രൈവറായിരുന്നു​. ബത്​ഹയി​ൽ കേരള മാർക്കറ്റിന്​ സമീപമായിരുന്നു താമസം. നാജിദയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഇഹ്സാൻ, ഹിബ ഫാത്വിമ.

ഖബറടക്കത്തിന് നടപടിക്രമങ്ങളുമായി കെ.എം.സി.സി സെൻട്രൻ കമ്മിറ്റി വെൽഫയർ ചെയൻമാൻ സിദ്ദീഖ് തുവ്വൂർ, മഹബൂബ് കണ്ണൂർ എന്നിവരും തൃശൂർ കെ.എം.സി.സി പ്രവർത്തകരും രംഗത്തുണ്ട്.

Loading...
COMMENTS