ഖമീസിലെ ജോലി സ്ഥലത്ത് ആത്മഹത്യചെയ്ത യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsഅമർ സിങ് ഓംപാൽ
ഖമീസ് മുഷൈത്ത്: സൗദിയിലെ തെക്കൻ പ്രവിശ്യയിലെ തന്തഹയിൽ ജോലി സ്ഥലത്ത് ആത്മഹത്യചെയ്ത ഉത്തർപ്രദേശ്, ഗാസിയാബാദ് സ്വദേശി അമർ സിങ് ഓംപാലിന്റെ (25) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ പത്തുമാസം മുമ്പാണ് അമർ സിങ് ജോലിസ്ഥലത്തുവെച്ച് ആത്മഹത്യ ചെയ്തത്. നാട്ടിൽ നിന്നും വന്ന് രണ്ടു മാസം തികയുന്നതിനു മുമ്പാണ് ആത്മഹത്യ ചെയ്തത്. മാസങ്ങൾ കഴിഞ്ഞിട്ടും മൃതദേഹം നാട്ടിൽ എത്താതായപ്പോൾ കുടുംബം സഹായമഭ്യർഥിച്ചു ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം മേധാവികളെ ബന്ധപ്പെടുകയായിരുന്നു.
തുടർന്നു കോൺസുലേറ്റിന്റെ അഭ്യർഥന മാനിച്ചു ഒ.ഐ.സി.സി സൗദി ദക്ഷിണമേഖല കമ്മിറ്റി പ്രസിഡന്റും, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം പ്രതിനിധിയുമായ അഷ്റഫ് കുറ്റിച്ചൽ ഇടപെടുകയായിരുന്നു. നാട്ടിൽ നിന്നും അഷ്റഫിന്റെ പേരിൽ പുതിയ സമ്മതപത്രം വരുത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം സൗദി എയർ ലൈൻ വിമാനത്തിൽ അബഹയിൽ നിന്നും ജിദ്ദ വഴി ഡൽഹിയിലേക്ക് അയച്ചു. അവിവാഹിതനായ അമർ സിങ്ങിനു നാട്ടിൽ അച്ഛനും അമ്മയും മാത്രമാണ് ഉള്ളത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനും സഹായത്തിനുമായി റോയി മുത്തേടവും രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

