തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsബൈജു
ദിവാകരൻ
റിയാദ്: അൽഖർജിൽ ഹൃദയാഘാതത്തെതുടർന്ന് മരണമടഞ്ഞ നെയ്യാറ്റിൻകര കമുകിൻകോട് രോഹിണി തുണ്ടുവിള വീട്ടിൽ ബൈജു ദിവാകരന്റെ (53) മൃതദേഹം നാട്ടിൽ സംസ്കരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിലായിരുന്നു അന്ത്യം. 22 വർഷമായി അൽഖർജ് സനഇയ്യയിൽ റേഡിയേറ്റർ വർക്ക് ഷോപ്പ് നടത്തിവരുകയായിരുന്നു. കമുകിൻകോട് രോഹിണി തുണ്ടുവിള വീട്ടിൽ ദിവാകരൻ-ബേബി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രലേഖ. ആദിത്യൻ, അഭിഷേക് എന്നിവർ മക്കളാണ്.
അൽഖർജ് സനഇയ്യയിലെ പൊതുപ്രവർത്തകരായ ജനീഷ്, വിനേഷ്, ജയകുമാർ എന്നിവരടങ്ങുന്ന ജനകീയ കമ്മിറ്റി രൂപവത്കരിച്ച് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടി പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. സംസ്കാര ചടങ്ങിൽ നെയ്യാറ്റിൻകര എം.എൽ.എ അൻസലൻ, സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയ്, ഏരിയ സെക്രട്ടറി ടി. ശ്രീകുമാർ, ലോക്കൽ സെക്രട്ടറി ശശിധരൻ നായർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

