Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ മരിച്ച വടകര...

റിയാദിൽ മരിച്ച വടകര സ്വദേശിയുടെ മൃതദേഹം ഇന്ന്​ നാട്ടിലെത്തും

text_fields
bookmark_border
റിഗീഷ്
cancel
camera_alt

റിഗീഷ്

റിയാദ്: കഴിഞ്ഞമാസം 26ന്​ റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായ വടകര കല്ലാമല സ്വദേശി റിഗീഷ് കണവയി​ലി​ന്റെ (38) മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി. വെള്ളിയാഴ്​ച പുലർച്ചെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഉച്ചയോടെ ദഹിപ്പിക്കും. റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ 14 വർഷമായി അസി.​ അക്കൗണ്ടന്‍റായിരുന്നു റിഗീഷ്​. റിയാദിലെ വ്യവസായി രാമചന്ദ്ര​ന്റെ (അറബ്‌കോ ലോജിസ്റ്റിക്സ്) സഹോദരിയുടെ മകനാണ്. പ്രഭാവതിയാണ് ഭാര്യ. അച്ഛൻ: രാജൻ കണവയിൽ, അമ്മ: ഗീത. മക്കൾ: റിത്വിൻ, ആര്യൻ, ധീരവ്. അമ്മാവൻ അറബ്​കോ രാമചന്ദ്രൻ, സാമൂഹിക​പ്രവർത്തകൻ നിഹ്​മത്ത്​, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്​പരാജ്​ എന്നിവർ മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ രംഗത്തുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituary News
News Summary - obit news
Next Story