ഒയാസിസ് എഫ്.സി സെവൻസ് ഫുട്ബാൾ ടൂർണമെന്റ്; ജൂബിലി എഫ്.സി ചാമ്പ്യന്മാർ
text_fieldsഒയാസിസ് എഫ്.സി അബഹയിൽ സംഘടിപ്പിച്ച രണ്ടാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ വിജയികളായ ജൂബിലി എഫ്.സി ഖമീസ് ട്രോഫി ഏറ്റുവാങ്ങുന്നു
അബഹ: ഒയാസിസ് എഫ്.സി അബഹയിൽ സംഘടിപ്പിച്ച രണ്ടാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജൂബിലി എഫ്.സി ഖമീസ് ചാമ്പ്യന്മാരായി. സ്റ്റാർസ് ഓഫ് അബഹയുമായി നടന്ന ആവേശകരമായ ഫൈനൽ ഗോൾരഹിത സമനിലയിൽ കലാശിച്ചതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ജൂബിലി എഫ്.സി താരം റാഫിയെയും മികച്ച ഗോൾ കീപ്പറായി ഹർഷാദിനെയും തെരഞ്ഞെടുത്തു.
ഉദ്ഘാടനം കിനാൻ മെഡിക്കൽ സെന്ററിലെ ഡോ. ബിനുകുമാർ നിർവഹിച്ചു. വിന്നേഴ്സ് ട്രോഫി അബ്ബാസ് കരുളായിയും റണ്ണേഴ്സ് ട്രോഫി വിജയകുമാർ ജംഷിയും സമ്മാനിച്ചു. ചടങ്ങിൽ ക്ലബ് പ്രസിഡൻറ് അബ്ബാസ് കരുളായി, ഹനീഫ മഞ്ചേശ്വരം, ഗൾഫ് മാധ്യമം-മീഡിയവൺ റിപ്പോർട്ടർ മുജീബ് എള്ളുവിള, പ്രകാശ് നാദാപുരം തുടങ്ങിയവർ സംബന്ധിച്ചു.
സാബിറലി നാലകത്ത്, ശംസുദ്ദീൻ മഞ്ചേരി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. അബൂബക്കർ നീലഗിരി സ്വാഗതവും അബ്ദുറഹ്മാൻ പയ്യനങ്ങാടി നന്ദിയും പറഞ്ഞു.

