ഒയാസിസ് എഫ്.സി ഫുട്ബാൾ ടൂർണമെൻറ് വ്യാഴാഴ്ച
text_fieldsഒയാസിസ് എഫ്.സി അബഹ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ടീം മീറ്റിങ്ങ് അബ്ബാസ് കരുളായി ഉദ്ഘാടനം ചെയ്യുന്നു.
അബഹ: ഖമീസ് മുശൈത്തിൽ ഒയാസിസ് എഫ്.സി അബഹ സെവൻസ് രണ്ടാമത് ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഫിക്സ്ചർ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം നടന്നു.
ഖമീസ് മുശൈത്ത് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടൂർണമെന്റിലെ ടീമുകളുടെ ഭാരവാഹികൾ പങ്കെടുത്തു. ദിയാഫ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി 10 മുതലാണ് മത്സരങ്ങൾ. അബഹ, ഖമീസ് പ്രദേശങ്ങളിലെ കളിക്കാർ മാത്രമേ ടൂർണമെന്റിൽ പങ്കെടുക്കുകയുള്ളൂ എന്നത് കളിയുടെ പ്രത്യേകതയാണ്. ക്ലബ് പ്രസിഡൻറ് അബ്ബാസ് കരുളായി ചടങ്ങ്ഉദ്ഘാടനം ചെയ്തു.
അബ്ദുറഹ്മാൻ പയ്യാനങ്ങാടി അധ്യക്ഷത വഹിച്ചു. അബൂബക്കർ നീലഗിരി, സാബിറലി നാലകത്ത് എന്നിവർ സംസാരിച്ചു.

