ഒ.െഎ.സി.സി ക്രിക്കറ്റ്; രാജസ്ഥാൻ റോയൽസ് ചാമ്പ്യന്മാർ
text_fieldsഒ.ഐ.സി.സി ഖമീസ് മിലിട്ടറി സിറ്റി യൂനിറ്റ് ക്രിക്കറ്റ്
ടൂർണമെൻറിൽ ജേതാക്കളായ രാജസ്ഥാൻ റോയൽസ് ടീം
അബഹ: ഒ.ഐ.സി.സി ഖമീസ് മിലിട്ടറി സിറ്റി യൂനിറ്റ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻറിൽ രാജസ്ഥാൻ റോയൽസിന് ഒന്നാം സ്ഥാനം. ഒന്നരമാസം കൊണ്ട് പൂർത്തിയാക്കിയ ടൂർണമെൻറിൽ 10 ടീമുകളാണ് പങ്കെടുത്തത്. ആംഡ് ഫോഴ്സസ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിലും സമ്മാന വിതരണത്തിലും മേഖല കമ്മിറ്റി ഭാരവാഹികളായ പ്രസിഡൻറ് അഷ്റഫ് കുറ്റിച്ചൽ, ജനറൽ സെക്രട്ടറി മനാഫ് പരപ്പിൽ, ഖമീസ് ടൗൺ കമ്മിറ്റി പ്രസിഡൻറ് റോയി മൂത്തേടം, ജനറൽ സെക്രട്ടറി ദിനേശ് നിലമ്പൂർ എന്നിവർ മുഖ്യാതിഥികളായി. ടൂർണെമൻറ് ജേതാക്കളായ ടീം രാജസ്ഥാൻ റോയൽസിന് അഷ്റഫ് കുറ്റിച്ചൽ ചാമ്പ്യൻസ് ട്രോഫി സമ്മാനിച്ചു. കേരള ടീം ഫസ്റ്റ് റണ്ണേഴ്സ് അപ്പ് ട്രോഫിയും കരസ്ഥമാക്കി.
ഗ്രാൻഡ് ഫിനാലെയിൽ ഒ.ഐ.സി.സി മദീന അസ്കരി യൂനിറ്റ് പ്രസിഡൻറ് ബിജു യാക്കോബ്, മദീന അസ്കരി യൂനിറ്റ് വൈസ് പ്രസിഡൻറ് ജോർജ് അഗസ്റ്റിൻ സെക്രട്ടറി അജിത് തോമസ്, ജോ. സെക്രട്ടറി സനൽ ഏലിയാസ് എന്നിവർ പങ്കെടുത്തു. ഭാരവാഹികളായ ഷൈജു അബ്രഹാം, ഷബീർ അലി, ടിേൻറാ ജോർജ്, ജെവിൻ ജെയിംസ്, തോമസ് ജോസഫ്, ഡെന്നിസ് ആൻറണി, ബിജു ആംബ്രോസ്, ബെൻസിൻ, അജു, നെബു, ഷെറിന്, ജിനേഷ്, ജോൺ, നിബിൻ, പൗലോസ്, ബിനോയ്, ആേൻറാ ബേബി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

