ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ജി. കാർത്തികേയൻ അനുസ്മരണം നടത്തി
text_fieldsഅനുസ്മരണ യോഗം ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: താൻ വ്യാപരിച്ച രാഷ്ട്രീയ മണ്ഡലങ്ങളിൽ മാത്രമല്ല കല, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച അസാമാന്യ പ്രതിഭയും വലിയൊരു മനുഷ്യനുമായിരുന്നു ജി. കാർത്തികേയനെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ രംഗത്തെ സാംസ്കാരിക നായകനും സാംസ്കാരിക രംഗത്തെ രാഷ്ട്രീയ നേതാവുമെന്ന നിലയിൽ തെൻറ കഴിവുകൾ, പ്രവർത്തിച്ച മേഖലകളിലൊക്കെ പ്രകടമാക്കിയ ഒരു അതുല്യ മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം. തിരുത്തലുകൾ വേണ്ടപ്പോഴൊക്കെ തിരുത്താൻ ആഹ്വാനം ചെയ്യുകയും കോൺഗ്രസ് കേരളത്തിൽ ഒറ്റക്ക് ശക്തമാവേണ്ടുന്ന ആവശ്യകത തുറന്നുപറഞ്ഞ് തെൻറ വ്യത്യസ്തത കാർത്തികേയൻ വെളിവാക്കിയിരുന്നു. ഇന്നു കാണുന്ന രീതിയിൽ കോൺഗ്രസ് രാഷ്ട്രീയത്തെ ജനാധിപത്യവത്കരിക്കുന്നതിൽ ജി. കാർത്തികേയന് വലിയ പങ്കുണ്ടായിരുന്നുെവന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഓൺലൈനിൽ നടന്ന യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറും കാർത്തികേയെൻറ മകനുമായ ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ചു. മുഹമ്മദലി മണ്ണാർക്കാട്, അബ്ദുല്ല വല്ലാഞ്ചിറ, റസാഖ് പൂക്കോട്ടുംപാടം, സജി കായംകുളം, സലിം കളക്കര, യഹ്യ കൊടുങ്ങല്ലൂർ, ഷംനാദ് കരുനാഗപ്പള്ളി, സാമുവേൽ റാന്നി, നിഷാദ് ആലംകോട്, ബാലു കൊല്ലം, സുഗതൻ നൂറനാട്, കെ.കെ. തോമസ്, ബഷീർ കോട്ടയം, ശുക്കൂർ ആലുവ, ശങ്കർ, അമീർ പട്ടണത്ത്, അബ്ദുൽ കരീം കൊടുവള്ളി, ജലീൽ കണ്ണൂർ, തങ്കച്ചൻ വർഗീസ്, യോഹന്നാൻ കൊല്ലം, ജയൻ മാവില, റഫീഖ് പട്ടാമ്പി, രാജു തൃശൂർ തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ട്രഷറർ നവാസ് വെള്ളിമാട്കുന്ന് സ്വാഗതവും രഘുനാഥ് പറശ്ശിനിക്കടവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

