ഒ.ഐ.സി.സി ജിദ്ദ സുനിത ചികിത്സ ധനസഹായം കൈമാറി
text_fieldsമലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശിനി സുനിതക്കുള്ള ഒ.ഐ.സി.സി ചികിത്സ ധനസഹായം കെ.ടി.എ. മുനീർ ജിദ്ദ, വാഴക്കാട് ഒ.ഐ.സി.സി ഭാരവാഹികൾക്ക് കൈമാറുന്നു
ജിദ്ദ: മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശിനി സുനിതയുടെ ചികിത്സക്കായി ഒ.ഐ.സി.സി ജിദ്ദ സ്വരൂപിച്ച ധനസഹായം കൈമാറി. ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ ജിദ്ദ, വാഴക്കാട് ഒ.ഐ.സി.സി ഭാരവാഹികൾക്ക് തുക കൈമാറി. കാൻസർ രോഗ ബാധിതയായ സുനിതയെ സഹായിക്കുന്നതിനായി വാഴക്കാട് ഒ.ഐ.സി.സി കമ്മിറ്റി ശേഖരിക്കുന്ന ചികിത്സ ധനസഹായത്തിലേക്കുള്ള വിഹിതമാണ് കൈമാറിയത്. പ്രസിഡൻറ് ഗഫൂർ ബീച്ച, ജനറൽ സെക്രട്ടറി സി.കെ. അൻവർ, വൈസ് പ്രസിഡൻറ് ശരീഫ് മുണ്ടുമുഴി എന്നിവർ ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി. വിവാഹമോചിതയായ രണ്ടു പെൺകുട്ടികളുടെ മാതാവായ സുനിത വാടക വീട്ടിലാണ് താമസിക്കുന്നത്. തയ്യൽ ജോലിക്കാരനായ പിതാവിെൻറ സംരക്ഷണയിൽ കഴിയുന്നതിനിടയിലാണ് മാരകരോഗം പിടിപെട്ടത്. നിരവധി ആശുപത്രികളിലായി നടന്ന ചികിത്സക്ക് ലക്ഷങ്ങളാണ് ചെലവുവന്നത്. റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ, സീനിയർ നേതാവ് ചെമ്പൻ അഹമ്മദ്, വാഴക്കാട് കമ്മിറ്റി അംഗങ്ങളായ അഷറഫ് വാഴയിൽ, ഇ.ടി. സമാൻ ചെറുവാഴൂർ, ഇബ്രാഹിം, സി.കെ. റജിനാദ് തുടങ്ങിയവരും പങ്കെടുത്തു.

