Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി ഹ​ഫ​ർ...

ഒ.​ഐ.​സി.​സി ഹ​ഫ​ർ ഏ​രി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
ഒ.​ഐ.​സി.​സി ഹ​ഫ​ർ ഏ​രി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
cancel

ദ​മ്മാം: ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​ഫ​ർ അ​ൽ​ബാ​ത്വി​ൻ ഏ​രി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ടി.​എ. സ​ലിം കീ​രി​ക്കാ​ട് (പ്ര​സി), ക്ലി​േ​ൻ​റാ ജോ​സ് (ജ​ന. സെ​ക്ര), ജോ​ബി ആ​ൻ​റ​ണി (ട്ര​ഷ), സാ​ബു സി. ​തോ​മ​സ് (ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​രി​യ ക​മ്മി​റ്റി​ക്കാ​ണ് ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്ന് പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല പ​റ​ഞ്ഞു. അ​ലി മ​ല​പ്പു​റം, ഇ.​പി. ഷാ​ജി (വൈ. ​പ്ര​സി), സി​ൽ​ജോ ജോ​സ്, ജി​തേ​ഷ് തെ​രു​വ​ത്ത് (സെ​ക്ര) എ​ന്നി​വ​രാ​ണ് മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ. നു​ഹ്​​മാ​ൻ പാ​നാ​ട്ട്, ‌പി.​എ​സ്. ഇ​ഖ്‌​ബാ​ൽ, സാ​ജ​ൻ, ജോ​മി​റ്റ്, ഷി​നാ​ജ്‌, ജു​ബി​ൻ ജോ​സ​ഫ്, സു​ബി​ൻ പോ​ൾ എ​ന്നി​വ​ർ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ളും ജോ​ബി ആ​ൻ​റ​ണി റീ​ജ​ന​ൽ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള പ്ര​തി​നി​ധി​യു​മാ​യി​രി​ക്കും.

ഹ​ഫ​ർ അ​ൽ​ബാ​ത്വി​ൻ, ഖൈ​സൂ​മ, സു​ലൈ​മാ​നി​യ, മു​ഹ​മ്മ​ദി​യ, സ​നാ​ഇ​യ്യ, അ​കാ​രി​യ, റ​ബു​അ, കെ.​കെ.​എം.​സി, നൈ​ഫി​യ, അ​ബൂ​ഖാ​ർ, അ​ർ​ത്വാ​വി​യ, ദി​വി​യ, അ​സീ​സി​യ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഹ​ഫ​റി​ൽ ശ​ക്തി​പ്പെ​ടു​ത്തു​ം. ഹ​ഫ​ർ മേ​ഖ​ല​യി​ൽ ജീ​വ​കാ​രു​ണ്യ​രം​ഗ​ത്ത് സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​രെ റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ദ​രി​ക്കാ​നും ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കാ​നും ആ​ദ്യ​യോ​ഗം തീ​രു​മാ​നി​ച്ചു. ഏ​രി​യ ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ടി.​എ. സ​ലിം കീ​രി​ക്കാ​ട് (0502161528), ക്ലി​േ​ൻ​റാ ജോ​സ് (0593390842) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Area CommitteeO. I. C. C.
Next Story