Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ് തീർഥാടകർക്ക്...

ഹജ്ജ് തീർഥാടകർക്ക് നുസുക് കാർഡ് നിർബന്ധം; മന്ത്രാലയത്തി​ന്റെ കർശന നിർദേശം

text_fields
bookmark_border
ഹജ്ജ് തീർഥാടകർക്ക് നുസുക് കാർഡ് നിർബന്ധം; മന്ത്രാലയത്തി​ന്റെ കർശന നിർദേശം
cancel

മ​ക്ക: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് വേ​ള​യി​ൽ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലും മ​സ്ജി​ദു​ൽ ഹ​റാ​മി​ലും പ്ര​വേ​ശി​ക്കു​ന്ന​തി​ന് തീ​ർ​ഥാ​ട​ക​ർ​ക്ക് ‘നു​സു​ക് കാ​ർ​ഡ്’ അ​ടി​സ്ഥാ​ന​പ​ര​വും നി​ർ​ബ​ന്ധി​ത​വു​മാ​യ ആ​വ​ശ്യ​ക​ത​യാ​ണെ​ന്ന് സൗ​ദി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. തീ​ർ​ഥാ​ട​ക​ർ ത​ങ്ങ​ളു​ടെ ആ​ത്മീ​യ യാ​ത്ര​യി​ലു​ട​നീ​ളം ഈ ​കാ​ർ​ഡ് കൈ​വ​ശം വെ​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം മ​ന്ത്രാ​ല​യം പ്ര​ത്യേ​ക​മാ​യി ഊ​ന്നി​പ്പ​റ​ഞ്ഞു. ‘ദൈ​വ​ത്തി​െൻറ അ​തി​ഥി​ക​ൾ​ക്ക് സ്വാ​ഗ​തം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നു​സു​ക് കാ​ർ​ഡ് കൈ​വ​ശം വെ​ക്കു​ന്ന​ത് തീ​ർ​ഥാ​ട​ക​ർ​ക്ക് മൂ​ന്ന് പ്ര​ധാ​ന നേ​ട്ട​ങ്ങ​ളാ​ണ് ഉ​റ​പ്പു​ന​ൽ​കു​ന്ന​ത്. പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ക, വി​വി​ധ സേ​വ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം വേ​ഗ​ത്തി​ലാ​ക്കു​ക, ആ​വ​ശ്യ​മു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​വും ദി​ശാ​ബോ​ധ​വും ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ.

ഓ​ൺ-​സൈ​റ്റ് പ​രി​ശോ​ധ​നാ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് തീ​ർ​ഥാ​ട​ക​ർ ത​ങ്ങ​ളു​ടെ കാ​ർ​ഡു​ക​ൾ വ്യ​ക്ത​മാ​യി കാ​ണാ​വു​ന്ന രീ​തി​യി​ലും കേ​ടു​പാ​ടു​ക​ൾ കൂ​ടാ​തെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു. ഹ​ജ്ജ് ക​ർ​മ്മ​ങ്ങ​ളു​ടെ നി​ർ​വ്വ​ഹ​ണം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും തീ​ർ​ഥാ​ട​ക​ർ​ക്ക് പ​ര​മാ​വ​ധി ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​നു​മു​ള്ള നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, ആ​വ​ശ്യ​മെ​ങ്കി​ൽ കാ​ർ​ഡി​െൻറ ഡി​ജി​റ്റ​ൽ പ​തി​പ്പും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്ന് മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Nusuk card mandatory for Hajj pilgrims; Ministry issues strict directive
Next Story