‘നുസ്ക് ഉംറ’ ഡിജിറ്റൽ പ്ലാറ്റ്ഫോം
text_fieldsമക്ക: തീർഥാടനം സുഗമമായും സൗകര്യപ്രദമായും നടത്താനും വിശ്വസനീയമായ യാത്രാ പാക്കേജുകൾ തിരഞ്ഞെടുക്കാനുമുള്ള ആധികാരികവും ഔദ്യോഗികവുമായ ഏകീകൃത സംവിധാനമാണ് ‘നുസ്ക് ഉംറ’ ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇത് ഒരു സംയോജിത ഡിജിറ്റൽ വിൻഡോയാണ്.
തീർഥാടകരെയും സന്ദർശകരെയും അംഗീകൃത പാക്കേജുകൾ വഴി ഉംറ സേവന ദാതാക്കളുമായി ബന്ധിപ്പിക്കുകയും യാത്ര ആസൂത്രണം ചെയ്യുന്ന നിമിഷം മുതൽ കർമങ്ങൾ നിർവഹിക്കുന്നത് വരെ അവർക്ക് എളുപ്പമുള്ള അനുഭവം ഉറപ്പാക്കുകയും ചെയ്യുന്നു. ഉംറ സേവനങ്ങളെ ഒരു ഡിജിറ്റൽ കുടക്കീഴിൽ ഏകീകരിക്കുന്നതിനാണ് ഈ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. തീർഥാടകർക്ക് താമസം, ഗതാഗതം, മാർഗനിർദേശ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന സംയോജിത പാക്കേജുകൾ ലളിതവും വിശ്വസനീയവുമായ ഘട്ടങ്ങളിലൂടെ ബുക്ക് ചെയ്യാൻ ഈ സംവിധാനം വഴി കഴിയും.
ഇത് സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സൗദിക്കകത്തും പുറത്തുമുള്ള സന്ദർശകർക്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും സഹായിക്കുന്നുവെന്നും മന്ത്രാലയം വിശദീകരിച്ചു.
‘നുസ്ക് ഉംറ’ ഉപയോക്താക്കൾക്ക് സമഗ്രവും സമ്പന്നവുമായ ഒരു അനുഭവം ലഭ്യമാകുന്നു. കർമങ്ങളെക്കുറിച്ച് അവർക്ക് അവബോധം വർധിപ്പിക്കാനാവും.
ഇങ്ങനെ അനായാസമായും മനസ്സമാധാനത്തോടെയും ഉംറ നിർവഹിക്കുന്നതിന് സൗകര്യമൊരുക്കുന്നു. കൂടാതെ മക്കയിലും മദീനയിലും തങ്ങുന്ന കാലയളവിൽ ഇത് അവർക്ക് വിവരങ്ങളും പിന്തുണ സേവനങ്ങളും നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

