ദാറസ്സിഹ മെഡിക്കൽ സെന്ററിൽ നഴ്സിങ് ദിനാചരണം
text_fieldsദാറസ്സിഹയിൽ നടന്ന നഴ്സിങ് ഡേ ആഘോഷത്തിൽ സമ്മാനമായി ലഭിച്ച സ്വന്തം പടം പതിച്ച കപ്പുമായി നഴ്സുമാർ
ദമ്മാം: ലോക നഴ്സിങ് ദിനത്തോടനുബന്ധിച്ച് ദാറസ്സിഹ മെഡിക്കൽ സെന്ററിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ദാറസ്സിഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ ഘട്ടങ്ങളായി ദാറസ്സിഹയിലെയും ഖിമ്മത്ത് അൽ സഹിയിലെയും നഴ്സുമാർ സംഗമിച്ചു. ഫ്ലോറൻസ് നൈറ്റിങ് ഗേളിനെ അനുകരിച്ച് മുതിർന്ന നഴ്സ് ടെറസിറ്റ ബാഹുല്ലോ ദീപവുമായി വേദിയിലെത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ഒരോരുത്തരായി വേദിയിലെത്തി ആ ദീപം പകർന്നു. ശേഷം നഴ്സിങ് പ്രതിജ്ഞ ചൊല്ലി. കേക്ക് മുറിച്ചും സമ്മാനങ്ങൾ വിതരണം ചെയ്തും ആഘോഷങ്ങൾ മനോഹരമാക്കി.
നഴ്സുമാരുടെ സ്വന്തം ചിത്രങ്ങൾ പതിച്ച കപ്പുകൾ ദാറസ്സിഹ സമ്മാനമായി നൽകി. ചീഫ് നഴ്സിങ് ഓഫിസർ എർലിൻ നവാരോ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നഴ്സുമാരായ സൂസൻ ഗിൽബർട്ട്, പ്രതീഷ് കെ. ജോസ്, ശാന്തി എബ്രഹാം, മെർണൽ, റോബിൻ മോജിക, ലോറിറ്റോ, ലിസ തോമസ്, ലിൻസി തോമസ്, ബീന ജോസഫ്, സാലഹ് അൽ അംറി, ജിബി, റിൻസി, ബിസ്മി, റുഹേല മെഹ്റാജ്, പ്രീനമോൾ, സൻജിത ടാമംഗ്, ലോറിറ്റോ, ലിസ തോമസ്, ലിൻസി തോമസ്, ബീന ജോസഫ്, രശ്മി ഹരീഷ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

