Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡ​ബ്ല്യു.​എം.​എ​ഫ്...

ഡ​ബ്ല്യു.​എം.​എ​ഫ് ദ​മ്മാം കൗ​ൺ​സി​ൽ ന​ഴ്സ​സ് ദി​നാ​ഘോ​ഷം

text_fields
bookmark_border
ഡ​ബ്ല്യു.​എം.​എ​ഫ് ദ​മ്മാം കൗ​ൺ​സി​ൽ ന​ഴ്സ​സ് ദി​നാ​ഘോ​ഷം
cancel
camera_alt

ഡ​ബ്ല്യു.​എം.​എ​ഫ് ദ​മ്മാം കൗ​ൺ​സി​ലും അ​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ സെൻറ​റും ചേ​ർ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര ന​ഴ്സ​സ് ദി​നം ആ​ഘോ​ഷി​ച്ച​പ്പോ​ൾ 

ദ​മ്മാം: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) ദ​മ്മാം കൗ​ൺ​സി​ലും അ​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ സെൻറ​റും ചേ​ർ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര ന​ഴ്സ​സ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ സെൻറ​ർ ഹാ​ളി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങ് ന​ഴ്സു​മാ​രു​ടെ സേ​വ​ന​ങ്ങ​ളെ​യും ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തെ​യും ആ​ദ​രി​ക്കു​ന്ന വേ​ദി​യാ​യി മാ​റി. ‘ന​മ്മു​ടെ ന​ഴ്സു​മാ​ർ, ന​മ്മു​ടെ ഭാ​വി’ എ​ന്ന ഈ ​വ​ർ​ഷ​ത്തെ ആ​ഗോ​ള പ്ര​മേ​യ​ത്തി​െൻറ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട പ​രി​പാ​ടി​ക​ൾ. ഡ​ബ്ല്യൂ.​എം.​എ​ഫ് ദ​മ്മാം കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ് ന​ജീം ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ അ​നീ​ഷ് രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഴ്സു​മാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ കേ​ക്ക് മു​റി​ച്ചും അ​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി​യും ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​ക്കി. ഡ​ബ്ല്യൂ.​എം.​എ​ഫ് ദ​മ്മാം കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ന​സീം അ​ബ്​​ദു​ൽ അ​സീ​സ്, ഷാ​ന​വാ​സ് ഖാ​ൻ, റോ​ണി ജോ​ൺ, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ സ​ക്കീ​ർ ഹു​സൈ​ൻ, അ​രു​ൺ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ഴ്സു​മാ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് ന​ജീം ബ​ഷീ​ർ, സെ​ക്ര​ട്ട​റി സു​രേ​ഷ് മ​ണ്ണ​റ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് മ​ണ്ണ​റ സ്വാ​ഗ​ത​വും ഷാ​ന​വാ​സ് ഖാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamWMFcouncilorNurses Day Celebration
News Summary - Nurses Day celebration at WMF Dammam Council
Next Story