Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്മ മെഡിക്കൽ സെന്ററിൽ നഴ്സസ് ദിനം ആഘോഷിച്ചു

text_fields
bookmark_border
നഴ്സുമാരുടെ കരുതൽ പകരം വെക്കാനില്ലാത്തത്
ഇസ്മ മെഡിക്കൽ സെന്ററിൽ നഴ്സസ് ദിനം ആഘോഷിച്ചു
cancel
camera_alt

റി​യാ​ദി​ലെ ഇ​സ്മ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ന​ഴ്സ​സ് ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്​

റിയാദ്: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് റിയാദിലെ ഇസ്മ മെഡിക്കൽ സെന്ററിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. മെഡിക്കൽ സെൻറർ മാനേജിങ് ഡയറക്ടർ വി.എം. അഷ്‌റഫ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.

ലോകവും വൈദ്യശാസ്ത്രവും എത്രത്തോളം പുരോഗതി കൈവരിച്ചാലും, നഴ്സുമാർ രോഗികൾക്ക് നൽകുന്ന മാനസികമായ പിന്തുണയും കരുതലും മാനവികതയിലൂന്നിയതാണെന്നും അതിന് പകരംവെക്കാൻ മറ്റൊന്നില്ലെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നഴ്സുമാരായ സിജി, സൗമ്യ, അനഘ, അതുല്യ, ആര്യ, റാൻലീ എന്നിവർ ചേർന്ന് കേക്ക് മുറിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.

മെഡിക്കൽ സെന്ററിലെ സ്റ്റാഫംഗങ്ങളും മറ്റും മധുരം വിതരണം ചെയ്ത് ചടങ്ങുകൾ അവിസ്മരണീയമാക്കി. ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഡോ. മുസ്തഫ, ഡോ. സുൽത്താൻ, ഡോ. അഖീൽ, ഡോ. മഹവിഷ് സത്താർ, ഡോ. അഫ്സൽ, ഡോ. അസ്മ, ഡോ. അശ്വനി മോഹൻ, ഡോ. മുഹമ്മദ് കബീർ, സി.കെ. ഫാഹിദ്, റഫീഖ് പന്നിയങ്കര എന്നിവർ ആശംസകൾ നേർന്നു. അമൽ, ഷാഹിർ, കമറുദ്ദീൻ, അൻഷാദ്, നൂറ, സജ്‌ന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nurses Day celebrated at ISMA Medical Center
Next Story