നഴ്സ് ലക്ഷ്മിയുടെ അനുശോചന യോഗം
text_fieldsലക്ഷ്മി മുരളിയുടെ വിയോഗത്തിലുള്ള അനുശോചന യോഗത്തിൽ ഷാജിദീൻ നിലമേൽ സംസാരിക്കുന്നു
ജുബൈൽ: കഴിഞ്ഞ ശനിയാഴ്ച ഹൃദയാഘാതം മൂലം മരണപ്പെട്ട അൽമന ഹോസ്പിറ്റലിലെ നഴ്സ് ലക്ഷ്മി മുരളിയുടെ അനുശോചനയോഗം ജുബൈൽ നവോദയ വ്യാഴാഴ്ച വൈകിട്ട് നവോദയ ഹാളിൽവെച്ച് നടത്തി.
കുടുംബവേദി ടൗൺ ഏരിയ പ്രസിഡന്റ് അനിതാ സുരേഷ് അധ്യക്ഷതവഹിച്ചു. കുടുംബ വേദി ടൗൺ ഏരിയ സെക്രട്ടറി ബൈജു വിവേകാനന്ദൻ ലക്ഷ്മിയെ അനുസ്മരിച്ച് സംസാരിച്ചു.
നവോദയ കേന്ദ്ര ട്രഷറർ ഉമേഷ് കളരിക്കൽ, രക്ഷാധികാരി ലക്ഷ്മണൻ, കേന്ദ്ര എക്സിക്യൂട്ടിവ് പ്രജീഷ് കറുകയിൽ, കേന്ദ്ര കുടുംബവേദി സാമൂഹികക്ഷേമ കൺവീനർ ഗിരീഷ് നീരാവിൽ, സാമൂഹിക ക്ഷേമ റീജനൽ ചെയർമാൻ ഷാജിദീൻ നിലമേൽ, മറ്റു സംഘടനാ നേതാക്കളായ അഷ്റഫ് മൂവാറ്റുപുഴ, ഷംസുദ്ദീൻ പള്ളിയാളി, സലാം, ഗൾഫ് മാധ്യമം പ്രതിനിധി ശിഹാബ് മങ്ങാടൻ, കുടുംബ വേദി രക്ഷാധികാരി അമൽ ഹാരിസ്, കേന്ദ്ര കുടുംബ വേദി പ്രസിഡന്റ് ഷാനവാസ്, കേന്ദ്ര കുടുംബവേദി ജോയിൻ സെക്രട്ടറി ഷാഹിദ ഷാനവാസ്, ടൊയോട്ട യൂനിറ്റ് സെക്രട്ടറി അനീഷ് സുധാകരൻ, കേന്ദ്ര ബാലവേദി സഹരക്ഷാധികാരി ലിനിഷ പ്രജീഷ് എന്നിവർ ലക്ഷ്മിയെ അനുസ്മരിച്ച് സംസാരിച്ചു.
ലക്ഷ്മിയുടെ വിയോഗം നവോദയക്ക് മാത്രമല്ല ജുബൈലിലെ പ്രവാസികൾക്കും തീരാനഷ്ടമാണെന്ന് അനുശോചന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
വികാരനിർഭരമായ അനുശോചന യോഗത്തിൽ ലക്ഷ്മിയുടെ സഹപ്രവർത്തകരും നവോദയ പ്രവർത്തകരും ജുബൈലിലെ പ്രവാസി സമൂഹവും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. കുടുംബ വേദി ടൗൺ ഏരിയ വനിതാവേദി കൺവീനർ ധന്യ അനീഷ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

