ജുബൈൽ ലുലു ഹൈപ്പർമാർക്കറ്റിൽ നൂപുരധ്വനി ഓണാഘോഷം
text_fieldsജുബൈൽ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന നൂപുരധ്വനി ഓണാഘോഷ പരിപാടിയിൽ നിന്ന്
ജുബൈൽ: നൂപുരധ്വനി ആർട്സ് അക്കാദമിയും ജുബൈൽ ലുലു ഹൈപ്പർമാർക്കറ്റും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ആഘോഷത്തിൽ കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. നൂപുരധ്വനി ആർട്സ് അക്കാദമിയിലെ വിദ്യാർഥികളും ജുബൈലിലെ വിവിധ കലാകാരന്മാരും അവതരിപ്പിച്ച നൃത്തം, ഗാനാലാപനം തുടങ്ങിയ കലാപരിപാടികൾ കാണികളുടെ ശ്രദ്ധ നേടി.
പരമ്പരാഗത ഓണാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിച്ച പായസമത്സരവും കുട്ടികളുടെ കേരളീയ വേഷമത്സരവും ശ്രദ്ധേയമായി. വിവിധ പ്രായത്തിലുള്ള കുട്ടികൾ ആവേശത്തോടെ പങ്കെടുത്ത മത്സരങ്ങൾ ആഘോഷവേദിക്ക് കൂടുതൽ നിറവും ഉത്സാഹവും പകർന്നു. തുടർന്ന് അരങ്ങേറിയ നൃത്ത-സംഗീത പരിപാടികളും സദസിന് മനോഹരമായ കലാനുഭവമായി. നൂപുരധ്വനി അവതരിപ്പിച്ച ആവേശകരമായ ചെണ്ടമേളത്തിെൻറ അകമ്പടിയോടെ മാവേലിയെ വരവേറ്റ വർണാഭമായ ഘോഷയാത്ര ആഘോഷത്തിന് മാറ്റുകൂട്ടി. പരമ്പരാഗത കേരളീയ വേഷങ്ങളണിഞ്ഞ കലാകാരന്മാരും കുട്ടികളും കുടുംബങ്ങളും ഘോഷയാത്രയിൽ അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

