Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനൂ​പു​ര​ധ്വ​നി...

നൂ​പു​ര​ധ്വ​നി ആ​ർ​ട്സ് അ​ക്കാ​ദ​മി ‘അ​ര​ങ്ങേ​റ്റം 2026’ ൽ വ​ർ​ണാ​ഭ​മാ​യി

text_fields
bookmark_border
നൂ​പു​ര​ധ്വ​നി ആ​ർ​ട്സ് അ​ക്കാ​ദ​മി ‘അ​ര​ങ്ങേ​റ്റം 2026’ ൽ വ​ർ​ണാ​ഭ​മാ​യി
cancel
camera_alt

നൂ​പു​ര​ധ്വ​നി ആ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ ‘അ​ര​ങ്ങേ​റ്റം 2026’ ഡോ. ​നീ​ന പ്ര​സാ​ദ് ചെ​യ്യു​ന്നു

. അ​ര​ങ്ങേ​റ്റം കു​റി​ച്ച വി​ദ്യാ​ർ​ഥി​ക​ളും അ​ക്കാ​ദ​മി പ്ര​വ​ർ​ത്ത​ക​രും

ജു​ബൈ​ൽ: നൂ​പു​ര​ധ്വ​നി ആ​ർ​ട്സ് അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച 'അ​ര​ങ്ങേ​റ്റം 2026' ജൂ​ൺ 12ന് ​ജു​ബൈ​ൽ ഹു​മൈ​ദാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. അ​ക്കാ​ദ​മി​യി​ൽ 2024 മു​ത​ൽ 2026 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ഭ​ര​ത​നാ​ട്യം ര​ണ്ടാം ബാ​ച്ചി​ലെ പ​ത്ത് വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഈ ​ച​ട​ങ്ങി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ആ​ദ്യ അ​ഭി​ലാ​ഷ്, ആ​രാ​ധ്യ അ​നി​ൽ​കു​മാ​ർ, അ​ഭി​രാ​മി ആ​ർ.​എ​സ്, നേ​ഹ പ്ര​ജീ​ഷ്, നെ​ഹാ​രി​ക ബാ​ലാ​ജി, നി​ര​ഞ്ജ​ന ദി​ലീ​പ്, നി​യ ഉ​മേ​ഷ്, റി​തു ആ​ർ. പി​ള്ള, ശ്രീ​ഉ​മ​യാ​ൽ പ്ര​വീ​ൺ, സി​യ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ നൃ​ത്ത​ച്ചു​വ​ടു​ക​ൾ വെ​ച്ച​ത്.

പ്ര​ശ​സ്ത നൃ​ത്ത​ക​ലാ​നി​ധി​യും എ​സ്.​എ​ൻ.​എ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഡോ. ​നീ​ന പ്ര​സാ​ദ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ശ​സ്ത മ​ല​യാ​ളി പി​ന്ന​ണി ഗാ​യ​ക​ൻ അ​തു​ൽ ന​റു​ക​ര ച​ട​ങ്ങി​ൽ പ്ര​ത്യേ​ക അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. അ​ര​ങ്ങേ​റ്റ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജു​ബൈ​ലി​ലെ വി​വി​ധ ക​ലാ​കാ​ര​ന്മാ​രും നൂ​പു​ര​ധ്വ​നി ആ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ കാ​ണി​ക​ൾ നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

ദ​മ്മാം കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ സാം​സ്ക്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ ര​ഞ്ജി​ത് വ​ട​ക​ര, നാ​സ് വ​ക്കം, ല​ക്ഷ്മ​ണ​ൻ ക​ണ്ട​മ്പ​ത്, ഷാ​ന​വാ​സ്, ഷ​മീം നാ​ണ​ത്, അ​ജ​യ​ൻ ക​ണ്ണൂ​ർ, വി​ജ​യ​ൻ പ​ട്ട​ക്കാ​ര എ​ന്നി​വ​രും നൂ​പു​ര​ധ്വ​നി ചെ​യ​ർ​മാ​ൻ ഉ​മേ​ഷ് ക​ള​രി​ക്ക​ൽ, ക​ൺ​വീ​ന​ർ പ്ര​ജീ​ഷ് ക​റു​ക​യി​ൽ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ച​ട​ങ്ങി​ന് അ​ര​ങ്ങേ​റ്റം ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഗി​രീ​ഷ് നീ​രാ​വി​ൽ, ക​ൺ​വീ​ന​ർ ലി​നി​ഷ പ്ര​ജീ​ഷ് എ​ന്നി​വ​ർ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Nupuradhwani Arts Academy becomes Varnabha in 'Arangatetham 2026'
Next Story