Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദമ്മാം ജയിലിൽ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു; പകുതിയിലധികം മലയാളികൾ

text_fields
bookmark_border
കൂടുതലും മയക്കുമരുന്ന്​, മദ്യ കേസുകളിൽ
jailed
cancel
camera_alt

representational image 

ദമ്മാം: ഇടവേളക്ക്​ ശേഷം ഇപ്പോൾ ദമ്മാം ജയിലിൽ ഇന്ത്യൻ തടവുകാരുടെ എണ്ണം വർദ്ധിക്കുന്നതായി ഇന്ത്യൻ എംബസി വളൻറിയർമാർ അറിയിച്ചു. നിലവിൽ 400 ന്​ മുകളിൽ ആളുകളാണ്​ ദമ്മാമിലെ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്നത്​. ഇതിൽ 200 ഓളം പേർ മലയാളികളാണ്​. കഴിഞ്ഞ വർഷം കേവലം 165 പേർ ഉണ്ടായിരുന്ന സ്ഥാനത്താണ്​ ഇത്തവണ എണ്ണം 400 ആയി വർധിച്ചത്​.

നേരത്തെ മയക്കുമരുന്ന്​ ഉപയോഗത്തിനിടയിൽ പിടിയിലായ മലയാളി ഇന്ത്യൻ സ്കൂൾ വിദ്യാർഥി രണ്ടുവർഷത്തെ ശിക്ഷ പൂർത്തിയാക്കി അടുത്തവർഷം നാട്ടിലേക്ക്​ മടങ്ങും. ഇതിനൊപ്പം പിടിയിലായ മറ്റൊരു മലയാളി വിദ്യാർഥി ശിക്ഷാകാലാവധി കഴിഞ്ഞും ജയിലിൽ തുടരുകയാണ്​. ഇരുവരുടേയും കുടുംബം ഇപ്പോഴും ദമ്മാമിലുണ്ട്​. തങ്ങളുടെ നിയന്ത്രണത്തിൽനിന്നും വിട്ടുപോയ മക്കളെ ജയിൽവാസത്തിന്​ ശേഷം പുറത്തിറങ്ങുമ്പോൾ കുറ്റകൃത്യങ്ങളിൽ നിന്ന്​ അകന്നു​നിൽക്കുന്നവരായി തങ്ങൾക്ക്​ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്​ മാതാപിതാക്കൾ.

മയക്ക്​ മരുന്നിനെതിരെയുള്ള വേട്ട സൗദി പൊലീസ്​ ശക്തമാക്കിയതോടെയാണ്​ പിടിയിലാകുന്നവരുടെ എണ്ണം വർദ്ധിച്ചത്​. നേരിയ സംശയം തോന്നുന്നവരുടെ വാഹനങ്ങൾ അരിച്ചുപെറുക്കി പരിശോധിക്കുകയാണ്​. മയക്കുമരുന്നുമായി പിടിയിലായ മിക്ക മലയാളികൾക്കും മറ്റു രാജ്യക്കാരായ മയക്കുമരുന്ന്​ കച്ചവടക്കാരുമായി ബന്ധമുള്ളവരാണ്​. പെ​ട്ടെന്ന്​ പണമുണ്ടാക്കാനുള്ള മാർഗം അന്വേഷിച്ചാണ്​ അധികം പേരും ഇത്തരം റാക്കറ്റുകളിൽ പെടുന്നത്​.

ആറുവർഷം​ മുമ്പ്​ മയക്കുമരുന്ന്​ കേസിൽപെട്ട ഏതാനും മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതിനുശേഷം ഇത്തരത്തിലുള്ള ശിക്ഷകളിൽ മലയാളി സാന്നിധ്യം കുറഞ്ഞിരുന്നതാണ്​. തമിഴരും മലയാളികളും മദ്യക്കടത്ത്​ കേസിലാണ്​ അധികവും ജയിലിൽ എത്തിയിരുന്നത്​. ഇപ്പോഴത്​ മയക്കുമരുന്ന്​ ഉപയോഗത്തിലേക്കും വിൽപനയിലേക്കും കടന്നിരിക്കുകയാണ്​. ഒപ്പം മറ്റ്​ കേസുകളിൽപെട്ട്​ ശിക്ഷ അനുഭവിക്കുന്നരുമുണ്ട്​.

മകളെ പീഡിപ്പിച്ച മലയാളിയായ പിതാവിന്​ ആദ്യം വിധിച്ച മൂന്ന്​ വർഷ തടവ്​​ മേൽകോടതി 15 വർഷമായി ദീർഘിപ്പിച്ചിട്ടുണ്ട്​. പീഡിപ്പിക്ക​പ്പെട്ട മകളും മാതാവും ഇദ്ദേഹത്തിന്​ മാപ്പ്​ കൊടുക്കാൻ തയാറായെങ്കിലും അപ്പേഴേക്കും ശിക്ഷ വിധിക്കപ്പെട്ടിരുന്നു. ​ശിക്ഷാകാലാവധി കഴിഞ്ഞും ജയിലിൽ തുടരുന്നവരുടെ എണ്ണവും കൂടുകയാണ്​. രണ്ടാഴ്​ച​ മുമ്പ്​ ഇന്ത്യൻ എംബസി തടവിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ പൂർണമായും ശേഖരിച്ചതായി എംബസി വളൻറിയറും സാമൂഹിക പ്രവർത്തകനുമായ മണിക്കുട്ടൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Number of Indians in Dammam Jail Increases
Next Story