Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 300 ൽ താഴെ

text_fields
bookmark_border
പുതിയ രോഗികൾ: 279, രോഗമുക്തി: 645, മരണം: 1, ചികിത്സയിലുള്ളവർ: 10,517, ഗുരുതരാവസ്ഥയിലുള്ളവർ: 410
സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 300 ൽ താഴെ
cancel

ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 300 ൽ താഴെയെത്തി പുതുതായി 279 പേർക്ക് രോഗം കണ്ടെത്തിയപ്പോൾ 645 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,47,715 ഉം രോഗമുക്തരുടെ എണ്ണം 7,28,189 ഉം ആയി.

ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,009 ആയി. നിലവിൽ 10,517 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 410 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.38 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 86, ജിദ്ദ 28, ദമ്മാം 14, മദീന 14, മക്ക 10, അബഹ 9. സൗദി അറേബ്യയിൽ ഇതുവരെ 6,15,65,346 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - number of fresh covid cases in Saudi Arabia is less than 300
Next Story